ഐപിസി കേരള സ്റ്റേറ്റ് സോദരി സമാജം : മലബാർ ഏകദിന സമ്മേളനം ജനു 22 ന്

ഐപിസി കേരള സ്റ്റേറ്റ്  സോദരി സമാജം : മലബാർ ഏകദിന സമ്മേളനം ജനു 22 ന്

കോഴിക്കോട് : ഐപിസി കേരള സ്റ്റേറ്റ് സോദരി സമാജം (വിമൻസ് ഫെലോഷിപ്പ് ) മലബാർ ഏകദിന സമ്മേളനം ജനു 22 ന്  കോഴിക്കോട് പെന്തക്കൊസ്തൽ ചർച്ച് ഒഫ് ഗോഡ് ഫിലദൽഫിയ ഹാളിൽ നടക്കും. വിമൻസ് ഫെലോഷിപ്പ് കേരള സ്‌റ്റേറ്റ്' പ്രസിഡണ്ട് സിസ്റ്റർ ആനി തോമസ് അധ്യക്ഷം വഹിയ്ക്കും. മഞ്ചേരി സെൻ്റർ മിനിസ്റ്റർ പാസ്റ്റർ കെ.സി ഉമ്മൻ ഉദ്ഘാടനം നിർവഹിക്കും.

സ്‌റ്റേറ്റ് എക്സിക്യൂട്ടീവ് ഭാരവാഹികളായ സിസ്റ്റർ ആലീസ് ജോൺ റിച്ചാർഡ്, സിസ്റ്റർ ഗീതമ്മ സ്റ്റീഫൻ (വൈസ് പ്രസിഡണ്ടുമാർ), സെക്രട്ടറി സിസ്റ്റർ ജയ്മോൾ രാജു, ജോ. സെക്രട്ടറിമാരായ സിസ്റ്റർ ലിസി വർഗീസ് , സിസ്റ്റർ സൂസൻ ജോൺ, ട്രഷറർ സിസ്റ്റർ ജോയമ്മ ബേബി എന്നിവർ പങ്കെടുക്കും.

ഐപിസി കേരള സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ കെ.സി തോമസ്,  ജനറൽ മുൻ വൈസ് പ്രസിഡണ്ട് പാസ്റ്റർ വിത്സൺ ജോസഫ്, സിസ്റ്റർ മേഴ്സി വിത്സൺ  എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. സിസ്റ്റർ ലിഷ കാതേട്ട് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.