സുവിശേഷ മഹായോഗവും സംഗീത വിരുന്നും

സുവിശേഷ മഹായോഗവും സംഗീത വിരുന്നും

പൊങ്ങന്താനം : പി. വൈ. പി. എ കോട്ടയം സൗത്ത് സെന്ററിന്റെയും ഐ. പി. സി എലീം പൊങ്ങന്താനം സഭയുടെയും ആഭിമുഖ്യത്തിൽ ഫെബ്രുവരി 16,17,18 വെള്ളി ശനി, ഞായർ ദിവസങ്ങളിൽ പൊങ്ങന്താനം തൊമ്മിപ്പീടിക ജംഗ്ഷനിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും നടക്കും. കോട്ടയം സൗത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോയി ഫിലിപ്പ് ഉത്ഘാടനം ചെയ്യും. 

ദിവസവും വൈകുന്നേരം 6 മുതൽ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ  പ്രിൻസ് തോമസ് (റാന്നി) , പാസ്റ്റർ ബാബു ചെറിയാൻ (പിറവം) , പാസ്റ്റർ തോമസ് ഫിലിപ്പ് (വെൺമണി) എന്നിവർ ദൈവ വചനം സംസാരിക്കും. 

ഇമ്മാനുവേൽ കെ. ബി, ടിബിൻ തങ്കച്ചൻ,  ഷാരോൺ വർഗീസ്, ജീസൺ ജോർജ് എന്നിവർ സംഗീത ശുശ്രൂഷക്ക്‌ നേതൃത്വത്തിൽ പി.വൈ.പി.എ ക്വയർ ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ ജിബു മാത്യു, കെ. പി. ശ്രീകുമാർ,  ഫെന്നി സാം ജോൺ, എൻ. കെ അച്ചൻകുഞ്ഞ് തുടങ്ങിയവർ നേതൃത്വം നൽകും.