പിറവി മ്യൂസിക്ക് നൈറ്റ് നവംബർ 1 ന് റാന്നിയിൽ
ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് YPCA കേരള സ്‌റ്റേറ്റിൻ്റെ ആഭിമുഖ്യത്തിൽ സ്തുതിയുടെയും ആരാധനയുടെയും ആറു മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ആത്മീയ സംഗമം നവംബർ 1 കേരളപ്പിറവി ദിനത്തിൽ വൈകുന്നേരം 3.30 മുതൽ 9.30 വരെ റാന്നി പള്ളി ഭാഗം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിൽ നടക്കും.
സമർപ്പണ ശുശ്രൂഷ സഭാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്‌റ്റർ റ്റി. എം കുരുവിള നിർവഹിക്കും. മുഖ്യ ദൈവവചന സന്ദേശം പാസ്‌റ്റർ പ്രിൻസ് തോമസ് നൽകും..
അനിൽ അടൂർ, ലോർഡ്സൺ ആന്റണി, പാസ്റ്റർ നിജീഷ് കോവളം എന്നിവരോടൊപ്പം വാദ്യോപകരണങ്ങളിലൂടെ ദൈവദാസന്മാരും ഈ ശുശ്രൂഷയിൽ പങ്കുചേരും.
Advertisement






























Advertisement





































