ഏ.ജി യുഎഇ സെക്ഷൻ സ്റ്റുഡൻസ് ക്യാമ്പ് നടന്നു


ad
ad
ad

ഉമ്മുൽ ഖുവൈൻ ∙ അസംബ്ലീസ് ഓഫ് ഗോഡ് സെൻട്രൽ ഡിസ്ട്രിക്റ്റ് ഓഫ് SIAG, യുഎഇ സെക്ഷൻ സൺഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ സ്റ്റുഡന്റ്സ് റിട്രീറ്റ് 2026 മിഡിൽ ഈസ്റ്റ് ക്രിസ്ത്യൻ ഏ.ജി ചർച്ചിൽ നടന്നു. "വളരുക, ബന്ധപ്പെടുക, പ്രതിജ്ഞാബദ്ധരാവുക" എന്നതായിരുന്നു ചിന്താവിഷയം. 200-ലധികം കുട്ടികളും യുവജനങ്ങളും പങ്കെടുത്തു.

ad
ad
ad

ഇമ്മാനുവേൽ എജി ദുബായ് പാസ്റ്ററായ ഡോ. റീജു തരകൻ, ആപ്പിൾ ഇന്റർനാഷണൽ സ്കൂൾ കൗൺസിലറായ ക്രിസ്റ്റി ചെറിയാൻ, ഐസിപിഎഫ് സ്റ്റാഫ് വർക്കർ  നെൽസൺ മാത്യു എന്നിവർ  ക്ലാസുകൾക്ക് നേതൃത്വം നൽകി.

വചനപഠനം, ഗെയിമുകൾ, ഗ്രൂപ്പ് പ്രവർത്തനങ്ങൾ, ആരാധന എന്നിവ ഉൾപ്പെടുത്തിയ ക്യാമ്പിന്റെ ക്രമീകരണങ്ങൾക്ക് പാസ്റ്റർ ബിജു കോശി ജോൺ, സാബു എന്നിവർ നേതൃത്വം നൽകി.