ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് പ്രാർത്ഥന സംഗമം മാർച്ച് 10ന്
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് പ്രയർ ബോർഡിന്റെ നേതൃത്വത്തിൽ ഏക ദിന പ്രാർത്ഥനാ സംഗമം മാർച്ച് 10 ചൊവ്വ രാവിലെ10 മുതൽ ഉച്ചക്ക് 1 വരെ മുളക്കുഴ സീയോൻ കുന്നിൽ നടക്കും. ദൈവസഭ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി ഉദ്ഘാടനം ചെയ്യും. അസിസ്റ്റന്റ് ഓവർസിയർ ഡോ. ഷിബു കെ. മാത്യു പ്രസംഗിക്കും. എഡ്യുക്കേഷൻ ഡയറക്ടർ ഡോ. ജെയ്സൺ തോമസ് പ്രാർത്ഥന നയിക്കും.
കൗൺസിൽ സെക്രട്ടറി പാസ്റ്റർ ഷാജി എം. സ്കറിയ, പ്രയർ ബോർഡ് ഡയറക്ടർ പാസ്റ്റർ അനിഷ് ഏലപ്പാറ, സെക്രട്ടറി പാസ്റ്റർ സജി മുട്ടം, കൗൺസിൽ അംഗങ്ങൾ, ബിലീവേഴ്സ് ബോർഡ് സെക്രട്ടറി ജോസഫ് മറ്റത്തുകാല, പ്രയർ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകും. മീറ്റിംഗിൽ ഡിപ്പാർട്മെന്റ് ഭാരവാഹികൾ, ഡിസ്ട്രിക്ട് പാസ്റ്റേഴ്സ് , പ്രാദേശിക സഭാ ശുശ്രൂഷകർ, വിശ്വാസികൾ എന്നിവർ പങ്കെടുക്കും.
Advertisement










































