യൂറോപ്യൻ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റി നാഷണൽ കോൺഫറൻസ് മാഞ്ചസ്റ്ററിൽ
ലണ്ടൻ: യൂറോപ്യൻ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റി (ഇ.എം.പി.സി) മൂന്നാമത് നാഷണൽ കോൺഫറൻസ് മെയ് 29, 30 തീയതികളിൽ മാഞ്ചസ്റ്ററിൽ നടക്കും. റവ. ഡോ. ജോ കുര്യൻ ഉദ്ഘാടനം ചെയ്യുന്ന കോൺഫറൻസിൽ ബ്രദർ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. ഇവാ. ബ്ലെസ്സൻ മേമന ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും.
പാസ്‌റ്റർ ഐസക്ക് എൽസാദനം യൂത്ത് സെക്ഷനിൽ പ്രസംഗിക്കും. ഇവാ. സോണി സി ജോർജ്, എബിൻ എബ്രഹാം, ഡോ. പോൾസൺ സാമുവേൽ, ഇവാ. എബ്രഹാം ദാനിയേൽ എന്നിവർ ആരാധനക്ക് നേതൃത്വം നൽകും. പാസ്‌റ്റർ സൂറിയേൽ തോമസാണ് യൂത്ത് കോർഡിനേറ്റർ. ഡോ. ഗ്രേസ് ജിതിനാണ് ലേഡീസ് കോർഡിനേറ്റർ. വിവരങ്ങൾക്ക് റവ ഡോ ജോ കുര്യൻ, പാസ്‌റ്റർ സി റ്റി എബ്രഹാം, പാസ്‌റ്റർ ബിജു ചെറിയാൻ, പാസ്‌റ്റർ ഹൻസ് തോമസ് എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
Advertisement






























സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































