ലഹരിവിരുദ്ധ സന്ദേശയാത്രക്ക് തുടക്കമായി 

ലഹരിവിരുദ്ധ സന്ദേശയാത്രക്ക് തുടക്കമായി 

കുമ്പനാട്: സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ എക്സൽ സോഷ്യൽ അവെയർനസ് മീഡിയയുടെ നേതൃത്വത്തിൽ കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി നടത്തപ്പെടുന്ന ലഹരിവിരുദ്ധ സന്ദേശയാത്രക്ക് തുടക്കമായി. ജൂലൈ 13 തിങ്കളാഴ്ച രാവിലെ എക്സൽ മിനിസ്ട്രീസ് ഡയറക്ടർ ബിനു ജോസഫ് വടശ്ശേരിക്കര ഉദ്ഘാടനം ചെയ്തു. എക്സൽ സോഷ്യൽ അവെയർനസ് മീഡിയ അഡ്മിനിസ്ട്രേറ്റർ സ്റ്റാൻലി എബ്രഹാം, ഡയറക്ടർ ബിതിൻ ബിജു എന്നിവർ ആശംസകൾ അറിയിച്ചു. ടീം അംഗങ്ങളായ ജോബി കെ.സി, ഡെന്നി ജോൺ, ബ്രൈറ്റ് ഡാനിയൽ, ജെഫിൻ ജോണിക്കുട്ടി, അഭിഷേക് സിബി, ആഷേർ ബിനു എന്നിവരുടെ നേതൃത്വത്തിൽ ലഘുനാടകം, മാജിക് ഷോ, പപ്പറ്റ് ഷോ തുടങ്ങിയ വിവിധ മാധ്യമങ്ങളിലൂടെ ലഹരിവിരുദ്ധ സന്ദേശം നൽകുന്നതാണ്. ജൂലൈ 29 നു സന്ദേശയാത്ര സമാപിക്കുന്നതാണ്.