ഐസിപിഎഫ് എറണാകുളം ചാപ്റ്റർ യൂത്ത് റിട്രീറ്റ് ആഗസ്റ്റ് 6ന്

ഐസിപിഎഫ് എറണാകുളം ചാപ്റ്റർ യൂത്ത് റിട്രീറ്റ് ആഗസ്റ്റ് 6ന്

കൊച്ചി: ഇൻറർ കൊളീജിയേറ്റ് പ്രയർ ഫെലോഷിപ്പ് ( ഐസിപിഎഫ് ) എറണാകുളം ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 6 ഞായർ വൈകിട്ട് 3.30 മുതൽ മാമംഗലം ചർച്ച് ഓഫ് ഗോഡ് ഹാളിൽ യുവജന സമ്മേളനം നടക്കും. "മാറ്റം"  എന്ന ചിന്താവിഷയം ആസ്പദമാക്കി ഡോ. സിനി ജോയ്സ് മാത്യൂ മുഖ്യ സന്ദേശം നൽകും.

ഐസിപിഎഫ് ബാൻഡ് ഒരുക്കുന്ന സ്തുതിയും ആരാധനയും തുടങ്ങി വിവിധ പരിപാടികളും നടക്കും.  എറണാകുളം  സ്റ്റാഫ് വർക്കർ ബ്രദർ.മാനുവേൽ ജോസഫ് നേതൃത്വം നൽകും.