വിശ്വാസികൾ അവസരങ്ങൾ നഷ്ടമാക്കരുത്പാ: പാസ്റ്റർ വിൽസൺ ജോസഫ്

വിശ്വാസികൾ അവസരങ്ങൾ നഷ്ടമാക്കരുത്പാ: പാസ്റ്റർ വിൽസൺ ജോസഫ്
പാസ്റ്റർ വിൽസൺ ജോസഫ്

ഐ.പി.സി കർണാടക സ്റ്റേറ്റ് രണ്ടാം ദിന  കൺവെൻഷൻ 

ചാക്കോ കെ തോമസ് ,ബെംഗളൂരു

ബെംഗളൂരു: "ദൈവം കനിഞ്ഞരുളിയ അവസരങ്ങൾ വിശ്വാസികൾ പാഴാക്കരുതെന്ന് പാസ്റ്റർ വിൽസൺ ജോസഫ് പ്രസ്താവിച്ചു.  ഇന്ത്യാ  പെന്തെക്കൊസ്ത് ദൈവസഭ (ഐപിസി ) കർണാടക സ്റ്റേറ്റ് 37-ാമത് വാർഷിക കൺവൻഷൻ്റെ( ബാംഗ്ലൂർ സോൺ) രണ്ടാം ദിന രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ശിഷ്യന്മാർക്കും എന്ന പോലെ അവസരം ലഭിച്ച വ്യക്തിയായിരുന്നു ക്രിസ്തു ശിഷ്യനായ യൂദാ.  എന്നാൽ അവസരങ്ങൾ ഫലകരമായി വിനിയോഗിക്കാതിരുന്നതാണ് തൻ്റെ പരാജയ കാരണമെന്ന് അദ്ദേഹം പ്രബോധിപ്പിച്ചു. വിശ്വാസികൾ തങ്ങളുടെ അവസരത്തിൽ കൂടുതൽ ജാഗ്രത പുലർത്തി മുന്നേറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

പാസ്റ്റർ അലക്സ് വെട്ടിക്കൽ

പാസ്റ്റർമാരായ അലക്സ് വെട്ടിക്കൽ, റ്റി.ഡി.തോമസ് എന്നിവരും പ്രസംഗിച്ചു. പാസ്റ്റർ സജി ചക്കുംചിറ  അധ്യക്ഷനായിരുന്നു. ഇവാ. റിനു തങ്കച്ചൻ്റെ  നേതൃത്വത്തിൽ കൺവൻഷൻ  ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു. പകൽ നടന്ന ഉപവാസ പ്രാർഥനയ്ക്ക് പാസ്റ്റർ സാജൻ ജോയ് മുഖ്യ സന്ദേശം നൽകി. ഉച്ചയ്ക്ക് നടന്ന സോദരി സമാജം സമ്മേളനത്തിൽ  പ്രസിഡൻറ് സിസ്റ്റർ ലില്ലിക്കുട്ടി വർഗീസ് അധ്യക്ഷത വഹിച്ചു. സിസ്റ്റർ മേഴ്സി വിൽസൺ  വചന സന്ദേശം നൽകി. ശുശ്രൂഷയിൽ 50 വർഷം പൂർത്തീകരിച്ച മടിക്കേരി ശുശ്രൂഷകൻ പാസ്റ്റർ റ്റി.എസ്.വർഗീസിനെ ഐ.പി.സി കർണാടക സ്റ്റേറ്റ് ഫലകം നൽകി  ആദരിച്ചു. 

പാസ്റ്റർ റ്റി.ഡി.തോമസ്

ശനിയാഴ്ച രാവിലെ 8.30 ന് ബൈബിൾ ക്ലാസ്, 10 ന് റിവൈവൽ മീറ്റിംങ്, ഉച്ചയ്ക്ക് 2.30 മുതൽ പി.വൈ.പി.എ , സൺഡേസ്ക്കൂൾ വാർഷിക സമ്മേളനവും നടക്കും. നാളെ വൈകിട്ട് പാസ്റ്റർമാരായ ബി.മോനച്ചൻ ( കായംകുളം), സാം ജോർജ് എന്നിവർ പ്രസംഗിക്കും.  സമാപന ദിവസമായ  ഞായർ രാവിലെ 8.30 ന്  തിരുവത്താഴ ശുശ്രൂഷയോടും  സംയുക്ത ആരാധനയോടെയും കൺവെൻഷൻ സമാപിക്കും.  ജനറൽ കൺവീനർ   പാസ്റ്റർ ജോസ് മാത്യു , ജോയിന്റ് കൺവീനർമാരായ പാസ്റ്റർ ജോർജ് എബ്രഹാം (റെനി), റെജി ജോർജ്,  ഷാജി പാറേൽ ,പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ജോമോൻ ജോൺ എന്നിവർ നേതൃത്വം നൽകുന്നു.