നിലമ്പൂരിൽ ശുശ്രൂഷക കുടുംബ സംഗമം നടന്നു

നിലമ്പൂരിൽ ശുശ്രൂഷക കുടുംബ സംഗമം നടന്നു

വാർത്ത: സുബാഷ് കെ.ടി. നിലമ്പൂർ

നിലമ്പൂർ : യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ എടക്കര ഐപിസി കാർമേൽ ഹാളിൽ പാസ്റ്റർ തോമസ് കെ വർഗീസിന്റെ നേതൃത്വത്തിൽ ശുശ്രൂഷക കുടുംബ സമേളനം നടന്നു. യുപിഎഫിന്റെ വൈസ് പ്രസിഡൻ്റ് പാസ്റ്റർ വർഗീസ് മാത്യു അധ്യക്ഷത വഹിച്ചു. 

പ്രസിഡൻ്റ് പാസ്റ്റർ ജോൺ ജോർജ്  ഉദ്ഘാടനം ചെയ്തു. പാസ്റ്റർ മോറിസ് സാംസൺ, ഇവാ. ജോസഫ് പാലമറ്റം, ഡോക്ടർ സാം കുന്നമ്പള്ളി, തുടങ്ങിയവർ പ്രസംഗിച്ചു.

ശുശ്രൂഷകർക്ക് ആവശ്യമുള്ള ദൈവികമായ സന്ദേശം നൽകുകയും കാലഘട്ടത്തിൽ പ്രയോജനപ്പെടുത്തുവാൻ പറ്റുന്ന സാധ്യതകളെക്കുറിച്ചും അവസരങ്ങൾ നഷ്ടപ്പെടുത്താതെയുള്ള മുൻകരുതലുകളെക്കുറിച്ചും വിശദീകരിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്തു.

 സെക്രട്ടറി പാസ്റ്റർ പ്രകാശ് സ്റ്റീഫൻ നന്ദി പറഞ്ഞു. മഞ്ചേരി സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ കെ.സി.ഉമ്മൻ സമാപന പ്രാർത്ഥന നടത്തി.  

Advertisement

Advertisement