ഐപിസി കോന്നി സെൻ്റർ കൺവൻഷൻ ജനു. 31 നാളെ മുതൽ  

ഐപിസി കോന്നി സെൻ്റർ കൺവൻഷൻ ജനു. 31 നാളെ മുതൽ  

കോന്നി: ഐപിസി കോന്നി സെൻ്റർ കൺവൻഷൻ ജനുവരി 31 മുതൽ ഫെബ്രുവരി 4 വരെ  കോന്നി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള പി.സി ഗ്രൗണ്ടിൽ നടക്കും. ഐപിസി കേരള സ്റ്റേറ്റ് പ്രസ്ബിറ്ററി അംഗവും കോന്നി സെൻ്റർ മിനിസ്റ്ററുമായ പാസ്റ്റർ സാംകുട്ടി ജോൺ ചിറ്റാറിന്റെ അധ്യക്ഷതയിൽ  സെൻ്റർ സ്പോൺസർ ഡയറക്ടർ പാസ്റ്റർ ഏബ്രഹാം ഈശോ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ദിവസവും വൈകിട്ട് 6 മുതൽ പൊതുയോഗം നടക്കും. പാസ്റ്റർമാരായ പി.സി ചെറിയാൻ റാന്നി, ജെയിംസ് ജോർജ് പത്തനാപുരം കെ.ജെ തോമസ് കുമളി,ജോയി പാറയ്ക്കൽ എന്നിവർ രാത്രി യോഗങ്ങളിൽ പ്രസംഗിക്കും.

ഫെബ്രുവരി 2 (വെള്ളിയാഴ്ച) രാവിലെ 10 മുതൽ ആരംഭിക്കുന്ന വുമൺസ് ഫെലോഷിപ്പ് വാർഷിക സമ്മേളനത്തിൽ പാസ്റ്റർ പി.എം ശാമുവേൽ പ്രസംഗിക്കും. ഫെബ്രുവരി 3 (ശനിയാഴ്ച) പകൽ 10 മുതൽ സൺഡേസ്കൂൾ, പി. വൈ.പി.എ വാർഷിക സമ്മേളനം നടക്കും. 

ഞായറാഴ്ച രാവിലെ 8:30 മുതൽ നടക്കുന്ന സംയുക്ത ആരാധനയിൽ പാസ്റ്റർ. സി.സി ഏബ്രഹാം കുമ്പനാട് തിരുവത്താഴ ശുശ്രൂഷയ്ക്കു നേതൃത്വം നൽകും. ഐപിസി ജനറൽ ജോയിൻ സെക്രട്ടറി ഡോ. വർക്കി ഏബ്രഹാം കാച്ചാണത്തും ഐപിസി കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിലും മുഖ്യസന്ദേശം നൽകും.

സെൻ്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ എം.ജി ബാബുക്കുട്ടി, സെക്രട്ടറി സുജേഷ് പി.സാം ജോയിൻ സെക്രട്ടറി .സി കെ.ശമുവേൽ, ട്രഷറർ  വി.എം.ജോൺ വല്യത്ത് എന്നിവർ നേതൃത്വം നൽകും. പബ്ലിസിറ്റി കൺവീനറായി പാസ്റ്റർ ചെറിയാൻ ജോൺ പ്രവർത്തിക്കുന്നു. 

Advertisement