ഡോ.എ.സി.ജോർജജ് അമേരിക്കയിൽ  നിര്യാതനായി

ഡോ.എ.സി.ജോർജജ് അമേരിക്കയിൽ  നിര്യാതനായി

ഡാളസ്: മാർച്ച് 21 ന് ഇന്ത്യാനയിൽ നിര്യാതനായ ബാംഗ്ളൂർ സതേൺ ഏഷ്യ ബൈബിൾ കോളേജ് (SABC) മുൻ പ്രിൻസിപ്പൽ ഡോ.എ.സി. ജോർജ്ജ് (90) ൻ്റെ സംസ്കാര ശുശ്രൂഷകൾ ഡാളസ് സയോൺ എ.ജി.ചർച്ചിൻ്റെ നേതൃത്വത്തിൽ മാർച്ച് 27, 28 തീയതികളിൽ ഡാളസിൽ വെച്ച് നടക്കും. ഭൗതിക ശരീരം മാർച്ച് 27 വെള്ളിയാഴ്ച വൈകിട്ട് 6:30 ന് ഡാളസ് റെസ്റ്ററേഷൻ ചർച്ച് (4309 Main Street, Rowlett, Texas, 75088) സഭാ മന്ദിരത്തിൽ പൊതുദർശനത്തിന് വെയ്ക്കുന്നതോടൊപ്പം, അനുസ്മരണ സമ്മേളനവും നടക്കും.

മാർച്ച് 28 ശനിയാഴ്ച 9 ന് ഇതേ ആരാധനാലയത്തിൽ ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷകൾക്ക് അനന്തരം ഭൗതിക ശരീരം ലവോണിലുള്ള ലേക്ക് വ്യൂ സെമിത്തേരിയിൽ (2343 Lake Road, Lavon, Texas 75166) സംസ്കരിക്കും. 

ബാംഗ്ലൂർ സതേൺ ഏഷ്യ ബൈബിൾ കോളേജിന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച അദ്ദേഹം, ആത്മീയ-വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു പരേതൻ. ലീലാമ്മ ജോർജ്ജ് ആണ് ഭാര്യ. ഏക മകൾ അനിത.

വാർത്ത: സാം മാത്യു ഡാളസ്

Advertisement

Advertisement