റിട്ട. ഹെഡ്മാസ്റ്റർ വഴിക്കടവ് എട്ടുകടവിൽ എ.സി. ഇടിക്കുള (പാപ്പച്ചൻ - 88) നിര്യാതനായി

റിട്ട. ഹെഡ്മാസ്റ്റർ  വഴിക്കടവ് എട്ടുകടവിൽ എ.സി. ഇടിക്കുള (പാപ്പച്ചൻ  - 88) നിര്യാതനായി

നിലമ്പൂർ: റിട്ട. ഹെഡ്മാസ്റ്റർ വഴിക്കടവ് എട്ടുകടവിൽ എ.സി. ഇടിക്കുള (പാപ്പച്ചൻ - 88) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്‌കാരം ജൂൺ 1 തിങ്കൾ രാവിലെ 8 ന്  ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്ക് 12 ന് ഐപിസി ബെഥേൽ വഴിക്കടവ് സഭയുടെ മുപ്പിനിയിലുള്ള സെമിത്തേരിയിൽ. തിരുവല്ല മേപ്രാൽ എട്ടുകടവിൽ കുടുംബാംഗമാണ്.

ഭാര്യ: പാണ്ടനാട് കോട്ടേത്ത് റോസമ്മ (റിട്ട.ടീച്ചർ). മക്കൾ: മിനി, അനി, സിനി.

മരുമക്കൾ: വർഗീസ് സഖറിയ, പാസ്റ്റർ റ്റി.എസ്.മാത്യു (ബെംഗളുരു), മാത്യു തോമസ്.