ജോളി സാലസ് (67) നിര്യാതയായി
വിശാഖപട്ടണം: ഗാജുവാക്ക ഐപിസി എൻആർ ബഥേൽ സഭാംഗം സാലസ് ജോസഫിന്റെ ഭാര്യ ജോളി സാലസ് (67) നിര്യാതയായി. മഞ്ഞാടി ഊന്നുകല്ലിങ്കൽ കുടുംബാംഗമാണ്.
സംസ്കാരം മാർച്ച് 30 തിങ്കളാഴ്ച രാവിലെ 8 ന് തിരുവല്ല കാവുംഭാഗം ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ തിരുവല്ല മഞ്ഞാടിയിലെ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 11.30 ന് കറ്റോട് സഭാ സെമിത്തേരിയിൽ.
മക്കൾ: റിജോയ്‌സ് സാലസ്, റിനോഷ് സാലസ്. മരുമക്കൾ: സിജി റിജോയ്‌സ്, ജൂബി റിനോഷ്. കൊച്ചുമക്കൾ: റെയാൻ, റെയ്ച്ചൽ, റെജിൻ.
Advertisement
































































