പാസ്റ്റർ ജോസഫ് ജോർജിൻ്റെ മാതാവ് ഏലിയാമ്മ ജോർജ്(100) നിര്യാതയായി 

പാസ്റ്റർ ജോസഫ് ജോർജിൻ്റെ മാതാവ്  ഏലിയാമ്മ ജോർജ്(100)  നിര്യാതയായി 

തിരുവല്ല: ഐപിസി തൃശൂർ വെസ്റ്റ് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോസഫ് ജോർജിന്റെ മാതാവും പരേതനായ പെരിങ്ങര ആര്യാട്ട് എബ്രഹാം ജോർജിന്റെ ഭാര്യയുമായ ഏലിയാമ്മ ജോർജ് (100) നിര്യാതയായി. 

സംസ്കാരം ജനു.3 ന് ശനിയാഴ്ച രാവിലെ 8 മുതൽ തിരുവല്ല പെരിങ്ങര ആര്യാട്ട് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 2ന്  പാമലയിൽ ഉള്ള കുടുംബ കല്ലറയിൽ. 

മറ്റുമക്കൾ: പരതേനായ എ.ജി എബ്രഹാം (റിട്ട.സുബേദാർ), പാസ്റ്റർ എ.ജി ചാക്കോ (യുഎസ്എ), ജോർജ് മാത്യു, മറിയാമ്മ ജെയിംസ് ( മുംബൈ).

മരുമക്കൾ: ലീലാമ്മ എബ്രഹാം, ജെയിംസ് കെ തോമസ്, പരതേരായ അന്നമ്മ ചാക്കോ, മേരിക്കുട്ടി ജോസഫ്, ലൈസമ്മ മാത്യു.

വാർത്ത: പാസ്റ്റർ സാജൻ സഖറിയ കുന്നംകുളം