മേരിക്കുട്ടി ഫിലിപ്പ് ഫിലഡൽഫിയയിൽ നിര്യാതയായി; സംസ്കാരം ജൂൺ 6 ന്

മേരിക്കുട്ടി ഫിലിപ്പ് ഫിലഡൽഫിയയിൽ നിര്യാതയായി; സംസ്കാരം ജൂൺ 6 ന്

ഫിലഡൽഫിയ: കോട്ടയം ഈരയിൽ പരേതനായ എം. സി. ഏലിയാസിൻ്റെ (ഈരയിൽ അപ്പച്ചൻ) മകൾ പെൻസൽവേനിയ ഫിലഡൽഫിയ ഫുൾ ഗോസ്പൽ ചർച്ച് സഭാംഗം മേരിക്കുട്ടി ഫിലിപ്പ് (ബേബിക്കുട്ടി - 67) ജൂൺ 1-ന് നിര്യാതയായി. ചില നാളുകളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. 

സംസ്കാര ശുശ്രൂഷകൾ ജൂൺ 6 ശനിയാഴ്ച രാവിലെ 9 ന് ഫിലഡൽഫിയ ഫുൾ ഗോസ്പൽ ചർച്ചിൽ (9707 Bustleton Ave, Philadelphia, PA 19115) ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് 12.30-ന് സൺസെറ്റ് മെമ്മോറിയൽ പാർക്കിൽ (333 County Line Road, Lower Southampton Township, PA 19006)  സംസ്കരിക്കും.

ഭർത്താവ്: ക്രിസോസ്റ്റം ഫിലിപ്പ്

മക്കൾ: തബീഥ, ജെർമി.