റവ.തമ്പി മാത്യുവിൻ്റെ ഭാര്യ മോളി മാത്യു (69) നിര്യാതയായി

റവ.തമ്പി മാത്യുവിൻ്റെ ഭാര്യ മോളി മാത്യു (69) നിര്യാതയായി

അറ്റ്ലാൻ്റ: ഉദയ്പൂർ ഫിലഡൽഫിയ ബൈബിൾ കോളേജ് പ്രസിഡന്റും എക്സൽ മിനിസ്‌ട്രീസ് ചെയർമാനുമായ ആഞ്ഞിലിമൂട്ടിൽ റവ.തമ്പി മാത്യുവിൻ്റെ ഭാര്യ മോളി മാത്യു (69) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്‌ക്കാരം പിന്നീട്.

ശാരീരിക ക്ലേശങ്ങളാൽ രണ്ടുവർഷത്തിലധികമായി ക്ഷീണിതയായിരുന്നു. അറ്റ്ലാൻ്റ കാൽവറി അസംബ്ലി അംഗമാണ്. മക്കൾ: ജോൺസൻ, പീറ്റേഴ്‌സ്ൺ, ജെൻസൻ, പ്രിസ്സില്ല. ഗുഡ്ന്യൂസ് വീക്കിലി ബോർഡംഗം പാസ്റ്റർ റോയി വാകത്താനത്തിൻ്റെ ഭാര്യാ സഹോദരനാണ് റവ.തമ്പി മാത്യു.

Advertisement