പാസ്റ്റർ പി.നാരായണൻ (49) കർത്തൃസന്നിധിയിൽ

പാസ്റ്റർ പി.നാരായണൻ (49) കർത്തൃസന്നിധിയിൽ

എണ്ണപ്പാറ: ന്യൂ ഇന്ത്യ ദൈവസഭ ശുശ്രൂഷകൻ എണ്ണപ്പാറ രാരീരം വീട്ടിൽ  പാസ്റ്റർ പി.നാരായണൻ (49) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

ചില നാളുകൾ കരളിൽ ക്യാൻസർ ബാധിതനായി ചികിത്സയിൽ ആയിരുന്നു.  

 മലബാറിൽ പലയിടങ്ങളിലും അനേക സഭകൾ സ്ഥാപിക്കുകയും അതിനെ ഏദെൻ ഗോസ്പൽ മിനിസ്ട്രി എന്ന സംഘടനയായി രൂപീകരിക്കുകയും, തൻ്റെ മാതൃഭാഷയിൽ ആദ്യമായി ദൈവവചനം പരിഭാഷ ചെയ്യുകയും ചെയ്തു. മലബാറിലും ഭാരതത്തിലുടനീളം   അനേകരെ കർത്താവിൻ്റെ രക്ഷയിലേക്ക് നയിക്കുകയും അനേകരെ ശുശ്രൂഷയിലേക്ക് കൈപിടിച്ചുയർത്തുകയും ചെയ്തു. 

ഭാര്യ: സി.കെ ജാനു, മക്കൾ: നീതു നാരായണൻ, നിധിൻ നാരായണൻ. മരുമക്കൾ: ശരത് കെ.സി, ബിനിത നിധിൻ.

വാർത്ത പാസ്റ്റർ സുഭാഷ് മാനന്തവാടി

Advertisement