നിരണം കാട്ടുനിലത്തു പുത്തൻപറമ്പിൽ (തിട്ടയിൽ) ശോശാമ്മ ഏബ്രഹാം (91) നിര്യാതയായി
നിരണം: കാട്ടുനിലത്തു പുത്തൻപറമ്പിൽ (തിട്ടയിൽ) ചാക്കോ ഏബ്രഹാമിന്റെ (അവറാച്ചൻ) ഭാര്യ ശോശാമ്മ ഏബ്രഹാം (91) നിര്യാതയായി.
ഭൗതികശരീരം ബുധനാഴ്ച (30.09.2026) രാവിലെ 8 ന് ഭവനത്തിൽ കൊണ്ടുവരും. സംസ്‌കാരം 11.30-ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 12.30-ന് നിരണം ഐപിസി ടാബർനാക്കിൾ സഭാ സെമിത്തേരിയിൽ നടക്കും. പരേത തലവടി നൈപിള്ളിച്ചിറയിൽ കുടുംബാംഗമാണ്.
മക്കൾ: കുഞ്ഞുമോൾ, തോമസുകുട്ടി, ഷാജി, മേഴ്‌സി, ഷീല, മോൻസി, കൊച്ചുമോൻ, കൊച്ചുമോൾ.
മരുമക്കൾ: കവിയൂർ കണ്ണങ്കുളത്ത് മോൻസി, വേങ്ങൽ പ്ലാംപറമ്പിൽ ജെസി, കുട്ടംപേരൂർ നടുവക്കാട്ട് റെനി, നിരണം ആലഞ്ചേരിൽ മഞ്ജു, നിരണം കുന്നേൽ മോനച്ചൻ, മൈലപ്ര ആലുംമൂട്ടിൽ ഷീന, നെടുമ്പ്രം ചിറയ്ക്കൽതോട്ടിൽ സുമ, റാന്നി മുള്ളംകാട്ടിൽ ഷാജി.




