പി.വൈ.പി.എ കൊട്ടാരക്കര മേഖലാ കൺവൻഷൻ 'ധ്വനി 2026' മെയ് 1 മുതൽ
കൊട്ടാരക്കര: പി.വൈ.പി.എ കൊട്ടാരക്കര മേഖല മേഖലാ കൺവൻഷൻ ധ്വനി 2026 (ഹൃദയങ്ങളെ തൊടുന്ന സുവിശേഷ വിളംബരം) മെയ് 1, 2 (വെള്ളി, ശനി) തീയതികളിൽ നെല്ലിക്കുന്നം പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കും. വൈകുന്നേരം 5 മുതൽ 9വരെയാണ് യോഗങ്ങൾ. ഐ.പി.സി കൊട്ടാരക്കര മേഖലാ പ്രസിഡന്റ് പാസ്റ്റർ ബെഞ്ചമിൻ വർഗീസ് കൺവൻഷൻ പ്രാർത്ഥിച്ച് സമർപ്പിക്കും. പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ കെ. ജെ തോമസ് കുമളി എന്നിവർ പ്രസംഗിക്കും. ബോവസ് രാജു, എബ്രഹാം ക്രിസ്റ്റഫർ എന്നിവരോടൊപ്പം ഹോളി ഹാർപ്സ് (ചെങ്ങന്നൂർ) ആത്മീയ ഗാന ശുശ്രൂഷ നിർവഹിക്കും.
പ്രസിഡന്റ് ജെറിൻ ജി ജെയിംസ്, വൈസ് പ്രസിഡന്റ്‌മാർ പാസ്റ്റർ ജിബിൻ ഫിലിപ്പ് തടത്തിൽ, ഷോൺ ജി വിൽസൺ, സെക്രട്ടറി മാത്യു ജോൺ, ജോയിന്റ് സെക്രട്ടറിമാർ ഇവാ. സബിൻ പാറക്കടവിൽ, അമൃത ഷിബിൻ ഗിലെയാദ്, ട്രഷറർ ബിബിൻ സാം വെട്ടിക്കൽ, പബ്ലിസിറ്റി എബിൻ പൊന്നച്ചൻ എന്നിവർ കൺവെൻഷന് നേതൃത്വം നൽകും
Advertisement





















സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































