ഐപിസി ഗോസ്പെൽ സെന്റർ ഗിൽഫോർഡ് വാർഷിക കൺവെൻഷൻ ജൂലൈ 3 മുതൽ

ഐപിസി ഗോസ്പെൽ സെന്റർ ഗിൽഫോർഡ് വാർഷിക കൺവെൻഷൻ ജൂലൈ 3 മുതൽ

ഗിൽഫോർഡ്: ഐപിസി ഗോസ്പെൽ സെന്റർ ഗിൽഫോർഡ് സഭയുടെ വാർഷിക കൺവെൻഷൻ ജൂലൈ 3 മുതൽ 5 വരെ നടക്കും. രാവിലെയും വൈകുന്നേരവുമുള്ള വിവിധ സെഷനുകളായാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.

പാസ്റ്റർ ജേക്കബ് ജോർജ്, പാസ്റ്റർ ബിനോയി അബ്രഹാം, പാസ്റ്റർ ഷിബിൻ സാമുവൽ, പാസ്റ്റർ സജു മാവേലിക്കര, സിസ്റ്റർ ഷീല തോമസ് എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിക്കും.

ഐപിസി യുകെ & അയർലൻഡ് റീജിയന്റെ പിവൈപിഎ പ്രസിഡന്റും ജിസിസി ഗിൽഫോർഡിന്റെ സീനിയർ പാസ്റ്ററുമായ സോണി ചാക്കോ  നേതൃത്വം നൽകും.