വിക്ടറി എജി 21 ദിന ഉപവാസ പ്രാർഥന സമാപിച്ചു
ബെംഗളുരു: വിവിധ ആവശ്യങ്ങൾക്കു വേണ്ടി ഹെബ്ബാൾ ചിരജ്ഞീവി ലേഔട്ട് വിക്ടറി ഇന്റർനാഷണൽ അസംബ്ലീസ് ഓഫ് ഗോഡ് വേർഷിപ്പ് സെന്ററിൽ (വി ഐ എ ജി ) നടത്തിയ 21-ദിന ഉപവാസ പ്രാർഥന സംയുക്ത ആരാധനയോടും തിരുവത്താഴ ശുശ്രൂഷയോടും സമാപിച്ചു റവ. അനിസൺ കെ.ശാമുവേൽ (കാനഡ) പ്രസംഗിച്ചു.
വിഐ എജി സീനിയർ പാസ്റ്റർ റവ.ഡോ. രവി മണി തിരുവത്താഴ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. വിഐ എജി ക്വയർ ഗാനങ്ങൾ ആലപിച്ചു.
ഏപ്രിൽ 19 മുതൽ രാവിലെയും വൈകിട്ടും നടന്ന പ്രാർഥനയിൽ പാസ്റ്റർമാരായ ബിജു തമ്പി , ജിബു ജേക്കബ്, ഏലിയാസ് ജേക്കബ്, വിനോദ് , ഡാനിയേൽ ഡേവിഡ്, വിൽസൺ ഏബ്രഹാം, നിജു മാത്യൂ, ക്ലമൻ്റ് ജോസ്, അനീഷ് കെ തോമസ്, നഥാനിയേൽ ഡൊണാൾഡ് , ലിനീഷ് ടെനിസൺ, മോസസ് കവി, രെജിത്ത് ആർ എന്നിവർ പ്രസംഗിച്ചു.

ദേശത്തുടനീളം സുവിശേഷത്തിന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുക, ലോകസമാധാനത്തിനും ,സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബ ജീവിതം നയിക്കുവാൻ തുടങ്ങീ വിവിധ ആവശ്യങ്ങൾക്കു വേണ്ടിയാണ് ഉപവാസ പ്രാർഥന നടത്തിയത്.
Advertisement


























സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































