വയനാട് ബ്ലസിംഗ് ഫെസ്റ്റ് മെയ് 11 മുതൽ മാനന്തവാടിയിൽ

വയനാട് ബ്ലസിംഗ് ഫെസ്റ്റ് മെയ് 11 മുതൽ മാനന്തവാടിയിൽ

മാനന്തവാടി: മാനന്തവാടി ഏരിയ പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെയും (MAPF) തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ലോക്കോ മിനിസ്ട്രീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മെയ് 11 തിങ്കൾ മുതൽ 13 ബുധൻ വരെ  ദിവസവും വൈകുന്നേരം 6 മുതൽ 9 വരെ വയനാട് ബ്ലെസ്സിംഗ് ഫെസ്റ്റ് എന്ന പേരിൽ സുവിശേഷ മഹായോഗം മാനന്തവാടി ടൗൺ മൈസൂർ റോഡ് ഗ്യാരേജ് ജംഗ്ഷന് സമീപത്ത് നടക്കും. 

പാസ്റ്റർ ടിനു ജോർജ്ജ്, ഇവാ. അനു ജേക്കബ് തുടങ്ങിയവർ പ്രസംഗിക്കും. 20 അംഗങ്ങൾ ഉൾപ്പെടുന്ന ലോക്കോ മെലഡീസിൻ്റെ നേതൃത്വത്തിലുള്ള ബ്ലസിങ് കൊയർ സംഗീതവിരുന്ന് നയിക്കും. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സമീപസ്ഥലങ്ങളായ കണ്ണൂർ ജില്ലയിൽ നിന്നും കൂടാതെ കർണാടക തമിഴ്നാട് സംസ്ഥാനങ്ങളുടെ സമീപ ജില്ലകളിൽ നിന്നും ആളുകൾ സംബന്ധിക്കുമെന്നു  സംഘാടകർ അറിയിച്ചു. മാനന്തവാടി താലൂക്കിലെ  പാസ്റ്റർമാരുടെ കൂട്ടായ്മയായ എംഎപിഎഫ് ൻ്റെ നേതൃത്വത്തിലുള്ള 24 അംഗ കമ്മറ്റി  വിപുലമായ ഒരുക്കങ്ങൾ  പൂർത്തിയാക്കി വരുന്നതായി സംഘാടകർ അറിയിച്ചു.

വാർത്ത: പാസ്റ്റർ ജോബി ഇ.ടി. 

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement