മല്ലപ്പള്ളി സിയോൺ ബൈബിൾ കോളേജ് പൂർവവിദ്യാർത്ഥി സംഗമം
നിരണം: മല്ലപ്പള്ളി സിയോൺ ബൈബിൾ കോളേജ് 30-ാമത് ബാച്ച് പൂർവവിദ്യാർത്ഥി സംഗമം നിരണം തോട്ടടി ഐ.പി.സി. ശാലേം ഹാളിൽ നടന്നു. പാസ്റ്റർ എബ്രഹാം സാമുവേൽ അധ്യക്ഷത വഹിച്ചു. കേരളം, തമിഴ്നാട്, വടക്കേ ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും പൂർവ്വവിദ്യാർത്ഥികൾ പങ്കെടുത്തു. അനുഭവസാക്ഷ്യങ്ങളും, തിരുവചനസന്ദേശവും, ഒന്നിച്ചുള്ള പ്രാർത്ഥനകളും പുതിയ അനുഭവങ്ങൾ നൽകി. പാസ്റ്റർ എബ്രഹാം സാമുവേൽ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ ജെറിൻ യേശുദാസ് കൃതജ്ഞത രേഖപ്പെടുത്തി. ശാലേം തോട്ടടി ഐപിസി സഭ ഒരുക്കിയ സ്നേഹവിരുന്നോടെ സംഗമം സമാപിച്ചു.
വാർത്ത: പാസ്റ്റർ സാജൻ എബ്രഹാം മധ്യപ്രദേശ്
Advertisement
























































