അപ്കോൺ (APCCON) ടാലന്റ് ടെസ്റ്റ് 2024 സമാപിച്ചു

അപ്കോൺ (APCCON) ടാലന്റ് ടെസ്റ്റ് 2024 സമാപിച്ചു

അബുദാബി: അബുദാബി പെന്തക്കോസ്ത് സഭകളുടെ ഐക്യ കൂട്ടായ്മയായ അപ്കോണിന്റെ (APCCON) ആഭിമുഖ്യത്തിൽ ടാലന്റ് ടെസ്റ്റ് നടത്തി.

വൈസ് പ്രസിഡന്റ് പാസ്റ്റർ സജി വർഗീസിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് പാസ്റ്റർ എബി. എം. വർഗീസ് ഉദ്ഘാടനം ചെയ്തു. 21 അംഗത്വ സഭകളിലെ പ്രതിനിധികൾ വിവിധ പ്രോഗ്രാമുകളിൽ പങ്കെടുത്തു. 

 ഗ്രൂപ്പ് സോങ് വിഭാഗത്തിൽ ബഥേൽ എ ജി അബുദാബിയും, ഐപിസി ഗിൽഗാൽ അബുദാബിയും, യുപിഎ അബുദാബിയും, ഗ്രൂപ്പ് ബൈബിൾ ക്വിസ്സിൽ സീനിയഴ്‌സ് വിഭാഗത്തിൽ ഐപിസി അബുദാബിയും, യുണൈറ്റഡ് ബഥെൽ എ ജിയും, ഐ പി സി ഗിൽഗാൽ അബുദാബിയും ഗ്രൂപ്പ് ബൈബിൾ ക്വിസ് ജൂനിയേഴ്സ് വിഭാഗത്തിൽ പി എം ജി ചർച്ച് അബുദാബിയും,യൂ പി എ അബുദാബിയും, ഐ പി സി എബനേസർ മുസഫയും വിജയികളായി.

പാസ്റ്റർ റിബി കെന്നത്ത്, ആശിഷ് ശ്രീനിവാസൻ, ബിജു ജേക്കബ് എന്നിവർ വിധികർത്താക്കൾ ആയിരുന്നു. അപ്കോൺ ജോയിന്റ് സെക്രട്ടറി എബ്രഹാം മാത്യു സ്വാഗതവും, സെക്രട്ടറി ജോഷ്വാ ജോർജ് മാത്യു നന്ദിയും പറഞ്ഞു.

അപ്കോൺ ഭാരവാഹികളായ ജോബിൻ പോൾ , എ പി ദിനേശു , ടാലന്റ് ടെസ്റ്റ് കോർഡിനേറ്റർമാരായ ജോമോൻ ഐപ്പ്, ജോബിൻ മാത്യു , സഞ്ജു എം ചെറിയാൻ, ജോർജ് കുരുവിള എന്നിവർ നേതൃത്വം നൽകി.