ബഹ്റൈൻ ഏ.ജി കൺവൻഷന് അനുഗ്രഹീത സമാപ്തി 

ബഹ്റൈൻ ഏ.ജി കൺവൻഷന് അനുഗ്രഹീത സമാപ്തി 

പാസ്റ്റർ ബിജു ഹെബ്രോൻ (ഗുഡ്ന്യൂസ്)

മനാമ: ബഹ്റൈനിലെ ഏ.ജി ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ മൂന്നു ദിവസമായി മനാമ സെന്റ് ക്രിസ്റ്റഫർ ചർച്ച് എ എം ഹാളിൽ നടന്ന കൺവൻഷന് അനുഗ്രഹീത സമാപ്തി. സമാപന സമ്മേളനത്തിൽ പാസ്റ്റർ പി. എം ജോയി അദ്ധ്യക്ഷത വഹിച്ചു.

 "നിസ്തുലനായ ക്രിസ്തു " എന്ന വിഷയത്തെ ആസ്പതമാക്കി പാസ്റ്റർ അനിൽ കൊടിത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. സഭാ സെക്രട്ടറി ജയിസൺ വർഗ്ഗീസ് നന്ദി പ്രകാശനം നടത്തി. 

ഗായകൻ ബ്രദർ സാംസൺ ചെങ്ങന്നൂർ ഉൾപ്പെട്ട ഏ.ജി ചർച്ച് ക്വയർ ആരാധനയ്ക്ക് നേതൃത്യം വഹിച്ചു.

മനാമ : ആത്മപകർച്ചയുടെ രണ്ടാം ദിനത്തിൽ വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ബഹ്റൈൻ ഏ. ജി കൺവൻഷൻ ശ്രദ്ധേയമായി. ഇന്ന് നവം.29 നു സമാപിക്കും.

പാസ്റ്റർ ജേക്കബ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. മനാമ സെന്റ് ക്രിസ്റ്റഫർ ചർച്ച് എ.എം ഹാളിൽ ആണ് സമ്മേളനം. 

"നിസ്തുലനായ ക്രിസ്തു " എന്നുള്ളതായിരുന്നു കൺവൻഷൻ്റെ ചിന്താവിഷയം.

ഫിലിപ്പിയർ 2 : 5 - 11 നെ അധികരിച്ച് ത്രീയേക ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം പിതാവ്, പുത്രൻ, പരിശുദ്ധാൽമാവ്, എന്നീ നിലകളിൽ എപ്രകാരമാണ് എന്നുള്ളത് വളരെ ലളിതമായ ഉദാഹരണങ്ങളിലൂടെ പാസ്റ്റർ അനിൽ കൊടിത്തോട്ടം വിവരിച്ചു.  

പ്രശസ്ത ക്രിസ്തീയ ഗായകൻ ബ്രദർ സാംസൺ ചെങ്ങന്നൂർ നേത്യത്വത്തിൽ എ ജി ചർച്ച് ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകി.

ബഹ്റൈൻ ഏ.ജി കൺവൻഷനു പ്രൗഢമായ തുടക്കം ; പാസ്റ്റർ പി. എം ജോയി ഉദ്ഘാടനം ചെയ്തു

മനാമ: മനാമ സെന്റ് ക്രിസ്റ്റഫർ ചർച്ച് എ . എം ഹാളിൽ ആരംഭിച്ച കൺവൻഷൻ്റെ ഉൽഘാടനം  ബഹ്റൈൻ ഏ. ജി സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി. എം. ജോയി ഉൽഘാടനം നിർവഹിച്ചു.

 "നിസ്തുലനായ ക്രിസ്തു " എന്നുള്ളതായിരുന്നു കൺവൻഷൻ്റെ ചിന്താവിഷയം.

ഹൃദയ ദൃഷ്ടി പ്രകാശിച്ചിട്ട് ആന്തരിക വെളിപ്പാട് പ്രാപിച്ചാൽ മാത്രമേ യേശു ആരെന്ന് തിരിച്ചറിയാൻ കഴിയുയെന്നും ആ വെളിപ്പാട് ഉള്ളവന് മാത്രമേ യേശു ദൈവപുത്രനെന്ന് അംഗീകരിപ്പാൻ സാധിക്കുയെന്നും പാസ്റ്റർ അനിൽ കൊടിത്തോട്ടം തൻ്റെ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു.

കൺവൻഷൻ നവം 29 ബുധനാഴ്ച സമാപിക്കും. ബ്രദർ സാംസൺ ചെങ്ങന്നൂരിൻ്റെ നേത്യത്വത്തിൽ എ ജി ചർച്ച് ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകി.