ഷാജൻ ജോൺ ഇടയ്ക്കാടിൻ്റെ  പുസ്തകം 'തേൻ' പ്രകാശനം ചെയ്തു

ഷാജൻ ജോൺ ഇടയ്ക്കാടിൻ്റെ   പുസ്തകം  'തേൻ' പ്രകാശനം ചെയ്തു

തിരുവല്ല : ഷാജൻ ജോൺ ഇടയ്ക്കാട് എഴുതിയ പുതിയ പുസ്തകം 'തേൻ' പ്രകാശനം ചെയ്തു. തിരുവല്ലയിൽ  ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ജനറൽ കൺവൻഷനിൽ ഓവർസീയർ പാസ്റ്റർ സി.സി.തോമസ് ഹാലേലൂയ്യ ചീഫ് എഡിറ്റർ സാംകുട്ടി ചാക്കോ നിലമ്പൂരിന് നല്കിയാണ് പ്രകാശനം നിർവ്വഹിച്ചത്. സ്വർഗീയധ്വനി ചീഫ് എഡിറ്റർ ഫിന്നി പി.മാത്യു, പാസ്റ്റർ ജെയ്സ് പാണ്ടനാട് എന്നിവർ സന്നിഹിതരായിരുന്നു. 

വേദപുസ്തക കഥാ പാത്രങ്ങളെ ഭാവനാത്മകമായി കാലിക പ്രസക്തമായി അവതരിപ്പിക്കുന്ന രീതിയാണ് പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. 20 അധ്യായങ്ങളിലായി ബൈബിളിലെ വ്യത്യസ്ത വ്യക്തികളുടെ ജീവിതത്തെ ഇന്നത്തെ സമൂഹത്തെ പ്രചോദിപ്പിക്കും വിധം അവതരിപ്പിച്ചിട്ടുണ്ട്. 

തനിയെ, തണൽ എന്നീ പുസ്തകങ്ങളിലൂടെ ശ്രദ്ധേയനായ ഗ്രന്ഥകാരനാണ് ഷാജൻ ജോൺ ഇടയ്ക്കാട്.  100 രൂപയാണ് പുസ്തകത്തിൻ്റെ വില.  വിവരങ്ങൾക്ക് : 9946206781