ഐ സി പി എഫ് ഏകദിന യുവജന സമ്മേളനം നെല്ലിപൊയിലിൽ

ഐ സി പി എഫ് ഏകദിന യുവജന സമ്മേളനം നെല്ലിപൊയിലിൽ

താമരശ്ശേരി : ഐ സി പി എഫ് കോഴിക്കോട് ചാപ്റ്റർ ഒരുക്കുന്ന ഏകദിന യുവജന സമ്മേളനം ആഗസ്റ്റ് 15 ന് രാവിലെ 9-30 മുതൽ നെല്ലിപൊയിൽ ഏ ജി ചർച്ചിൽ നടക്കും.

ഐ സി പി എഫ് നാഷണൽ സ്റ്റാഫ്‌ സെക്രട്ടറി ഇവാ. അജി മാർക്കോസ്, ഐ സി പി എഫ് നോർത്ത് കേരള റീജിയണൽ സെക്രട്ടറി ഇവാ. ബോബു ഡാനിയേൽ തുടങ്ങിയവർ ക്ലാസുകൾ നയിക്കും.

ഐ സി പി എഫ് ക്വയർ ഗാനങ്ങൾ ആലപിക്കും. വിപിൻ കെ യു, സുജാസ് റോയ് ചീരൻ, പ്രിൻസ് ടി, ഷിബിൻ വർഗീസ്, രൂപേഷ് മാത്യു തുടങ്ങിയവർ നേതൃത്വം നൽകും.

Advertisement