ഐപിസി കുമളി സെൻ്റർ കൺവൻഷൻ ഫെബ്രു. 7 മുതൽ

ഐപിസി കുമളി സെൻ്റർ കൺവൻഷൻ ഫെബ്രു. 7 മുതൽ

കുമളി : ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ കുമളി സെൻ്റർ 33-ാമത് കൺവൻഷൻ ഫെബ്രുവരി 7 ബുധൻ മുതൽ11 ഞായർ വരെ ചക്കുപള്ളം പഞ്ചായത്ത് ആറാം മൈൽ മൈതാനത്ത് നടക്കും.

ബുധൻ വൈകിട്ട് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം.ഐ കുര്യൻ ഉത്ഘാടനം ചെയ്യും. പാസ്റ്റർ റെജി ശാസ്താംകോട്ട , പാസ്റ്റർ അനിൽ കൊടിത്തോട്ടം, പാസ്റ്റർ കെ.ജെ തോമസ് കുമളി, പാസ്റ്റർ വർഗ്ഗിസ് എബ്രഹാം റാന്നി എന്നിവർ രാത്രി യോഗങ്ങളിലും വെള്ളി പകൽ സോദരി സമാജം മീറ്റിംഗിൽ സിസ്റ്റർ റീജ ബിജു കൊട്ടാരക്കര, ശനി പകൽ സണ്ടേസ്കുൾ, പി വൈ പി എ മീറ്റിംഗിൽ പാസ്റ്റർ തോമസ് മാത്യു ചാരുവേലി, ഞായറാഴ്ച സംയുക്ത സഭായോഗത്തിൽ പാസ്റ്റർ. കെ.സി തോമസ് എന്നിവരും പ്രസംഗിക്കും.

യെരുശലേം വോയ്സ് ഏഴംകുളം സംഗീതശുശ്രുഷ നിർവ്വഹിക്കും.  വിവരങ്ങൾക്ക് പാസ്റ്റർ സി.വി. എബ്രഹാം (പബ്ലിസിറ്റി കൺവീനർ)- 9446861352