ശ്രദ്ധേയമായ പ്രവർത്തനങ്ങളുമായി ഐപിസി പെരിന്തൽമണ്ണ സെന്റർ ; പാസ്റ്റർ ബിജോയ് കുര്യാക്കോസിനെ സെന്റർ ശുശ്രൂഷകനായി നിയമിച്ചു

ശ്രദ്ധേയമായ പ്രവർത്തനങ്ങളുമായി  ഐപിസി പെരിന്തൽമണ്ണ സെന്റർ ; പാസ്റ്റർ ബിജോയ് കുര്യാക്കോസിനെ സെന്റർ ശുശ്രൂഷകനായി നിയമിച്ചു

പാസ്റ്റർ ഷാജി പി. തോമസ്

പെരിന്തൽമണ്ണ : ഐപിസി പെരിന്തൽമണ്ണ സെന്ററിന്റെ ഉദ്ഘാടനവും കൺവെൻഷനും നടന്നു. ഏപ്രിൽ 1 ന് നടന്ന ഉദ്ഘാടനം കേരള സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ കെ.സി തോമസ് നിർവഹിക്കുകയും പാസ്റ്റർ ബിജോയ് കുര്യാക്കോസിനെ സെന്റർ മിനിസ്റ്ററായി നിയമിക്കുകയും ചെയ്യ്തു. പാസ്റ്റർ മാത്യു തോമസ് അദ്ധ്യക്ഷതവഹിച്ചു. പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യസന്ദേശം നൽകി.

സെന്റർ ശുശ്രൂഷകന്മാരായ ജോസഫ് എബ്രഹാം, ടി. പി. പൗലോസ്, ജോസ് വർഗീസ്, ഫിജി ഫിലിപ്പ്, ജോയ് പോൾ, ജോയ് പെരുമ്പാവൂർ, രാജൻ കെ. ഇശായി , അലക്സ്‌ പാപച്ചൻ, വി.ടി. അന്ത്രയോസ്, ജെയിംസ് അലക്സാണ്ടർ , ചാക്കോ ദേവസ്യ, കെ.യു. ജോയി, കൗൺസിൽ അംഗങ്ങളായ സജി മത്തായി കാതേട്ട്, സന്ദീപ് വിളമ്പുകണ്ടം, എബ്രഹാം വടക്കേത്ത് , പാസ്റ്റർ റെജി ഗോവിന്ദപുരം, നജീബ് കാന്തപുരം എം.എൽ.എ , എടപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു , ഇവാ. ഫിന്നി ഈശോ കുമ്പനാട്, പാസ്റ്റർ ബാബു മഞ്ചേരി, റോയ് ചീരൻ , ഇവാ. സജി ടി.വി. സിസ്റ്റർമാരായ ലിസ്സി വർഗ്ഗീസ് ,ലിഷാ കാതേട്ട് എന്നിവ ആശംസകൾ അറിയിച്ചു. 

സെന്റെർ കൺവെൻഷനിൽ പാസ്റ്റർമാരായ സ്റ്റാൻലി ദാനിയേൽ , കെ. ജെ. തോമസ് കുമളി, അജി ആന്റണി എന്നിവർ പ്രസംഗിച്ചു. ക്രിസ്ബ്രോസ് നിലമ്പൂർ ഗാനശുശ്രൂഷകൾക്ക് നേതൃത്വംനല്കി.

പാസ്റ്റർമാരായ ഷാജി പി. തോമസ് , റൊണാൾഡ് റോയ് , അനീഷ് തോമസ് ,റെജി ഒ.സി. , സജി ചക്കോ എന്നിവർ വിവിധ യോഗങ്ങളിൽ അദ്ധ്യക്ഷന്മാരായിരുന്നു. 9 പേർ വിശ്വാസ സ്നാനം സ്വീകരിച്ചു.  സഭകളുടെ സംയുക്തമായ ആരാധനയും നടന്നു.

പാസ്റ്റർ ബിജോയ് കുര്യാക്കോസ് മലബാറിൽ സുവിശേഷ പ്രവർത്തനത്തിൽ കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ തന്റെ ശുശ്രൂഷയിൽ ലഭിക്കുന്ന അംഗീകാരമാണ് സെന്റെർ പാസ്റ്റർ പദവി. 

2004-ൽ പെരിന്തൽമണ്ണ താലൂക്കിൽ സഭകൾസ്ഥാപിക്കാനുള്ള അനുമതി ലഭിച്ചു.

 2006 ആയപ്പോൾ 5 പ്രവർത്തനങ്ങൾ ഉണ്ടായി. തുടർന്ന് പട്ടാമ്പി ഏരിയ തിരിച്ച് കൺവീനായി നിയമിച്ചു. 

16 വർഷം പിന്നിടുമ്പോൾ 19 സഭകളും 400 ലധികംവിശ്വാസികൾ ഉള്ള സെന്റെറായി ഉയർന്നു. സഭക്ക് അകത്തും പുറത്തും സാമൂഹ്യപ്രവർത്തന രംഗത്തും വിവിധസ്ഥാനങ്ങൾ വഹിക്കുന്ന പാസ്റ്റർ ബിജോയ് കുര്യാക്കോസ് ഗുഡ്ന്യൂസിന്റെ മലപ്പുറം ജില്ലാ കേഡിനേറ്റർ കൂടിയാണ്. 

പെരിന്തൽമണ്ണ സെന്റെറിൽ 20 സഭകളും 3000വിശ്വാസികളുമാണ് ദർശനം. 

ഭാര്യ:ബെൻസി ( വൈസ് പ്രസിഡന്റ് മലപ്പുറം ജില്ലാ സോദരി സമാജം). മക്കൾ: ഡെൽന,ഡെറീന