ഐ.പി.സി കർണാടക റായ്ച്ചൂർ സോണൽ വാർഷിക കൺവെൻഷൻ  കൊപ്പളയിൽ ആരംഭിച്ചു

ഐ.പി.സി കർണാടക റായ്ച്ചൂർ സോണൽ വാർഷിക കൺവെൻഷൻ   കൊപ്പളയിൽ ആരംഭിച്ചു

ബെംഗളൂരു: ഐ.പി.സി കർണാടക സ്റ്റേറ്റ് 37-ാമത് വാർഷിക കൺവെൻഷൻ്റെ തുടക്കം കുറിക്കുന്ന റായ്ച്ചൂർ സോണൽ വാർഷിക കൺവെൻഷൻ കൊപ്പാൾ ജില്ലയിലെ കലഗുഡി ഇ.സി.ഐ ക്യാംപസിൽ ആരംഭിച്ചു.

സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.എസ്.ജോസഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

പാസ്റ്റർമാരായ ജി.പി.ഫിലിപ്പ് ,നൂറുദ്ദിൻ മുള്ള, എന്നിവർ ആരംഭ ദിന രാത്രി യോഗത്തിൽ പ്രസംഗിച്ചു.

പാസ്റ്റർ സ്റ്റാൻലി ഫിലിപ്പ് അധ്യക്ഷനായിരുന്നു. പാസ്റ്റർ ആൻഡി കൊണൂരിൻ്റെ നേതൃത്വത്തിലുള്ള ഗായക സംഘം ഗാനങ്ങൾ ആലപിച്ചു .

കർണാടക ഐ.പി.സി പ്രസിഡൻ്റ് പാസ്റ്റർ കെ.എസ്.ജോസഫ്, വൈസ് പ്രസിഡൻ്റ് പാസ്റ്റർ ജോസ് മാത്യൂ, സെക്രട്ടറി പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പ്, പാസ്റ്റർമാരായ സാം ജോർജ്, എൻ.കെ.ജോർജ്, എന്നിവർ കൺവൻഷനിൽ പ്രസംഗിക്കും.

ദിവസവും രാവിലെ 10ന് പൊതുയോഗം ഉച്ചയ്ക്ക് 2.30 ന് മിഷനറി ചലഞ്ച് വൈകിട്ട് 6 മുതൽ ഗാനശുശ്രൂഷ, സുവിശേഷ പ്രസംഗം എന്നിവ നടക്കും. 

പാസ്റ്റർമാരായ വിൽസൺ തോമസ്  (സോണൽ കൺവീനർ), സുനിൽ ഐസക് ( ജോയിൻ്റ് കൺവീനർ), കെ.പി.ജോർജ് (പബ്ലിസിറ്റി കൺവീനർ) എന്നിവർ നേതൃത്വം നൽകും.