അതിരമ്പുഴ വെള്ളിമംഗലം ബെഥെൽ വീട്ടിൽ പാസ്റ്റർ വി.എം. ജോസഫിന്റെ ഭാര്യ ആലിസ് ജോസഫ് (69) കർതൃ സന്നിധിയിൽ
കോട്ടയം : അതിരമ്പുഴ വെള്ളിമംഗലം ബെഥെൽ വീട്ടിൽ പാസ്റ്റർ വി.എം. ജോസഫിന്റെ ഭാര്യ ആലിസ് ജോസഫ് (69) നിര്യാതയായി. പാറമ്പുഴ ഇരുകവലയിൽ കുടുംബാംഗമാണ്.
സംസ്കാരം ഡിസം.19 ന് ചൊവ്വാഴ്ച രാവിലെ കാട്ടാത്തിയിലെ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 3.30 ന് ഏറ്റുമാനൂർ ഐപിസി സഭയുടെ പുന്നത്തുറ സെമിത്തേരിയിൽ.
കുളത്തൂപ്പുഴ, പുന്നത്തുറ, പാമ്പാടി, ഇല്ലിക്കൽ, തിരുവാർപ്പ്, കാരിത്താസ് എന്നീ സഭകളിൽ പാസ്റ്റർ ജോസഫിനൊപ്പം ശുശ്രൂഷയിലായിരുന്നു.
മക്കൾ : ക്രിസ്റ്റീന (ദുബായ്) , എലീന (അയർലൻഡ് ). മരുമക്കൾ: നിധീഷ് ആലുംമൂട്ടിൽ പാമ്പാടി, ബിൻസ് കാഞ്ഞിപ്പുഴയത്ത് ചെങ്ങന്നൂർ.