റ്റിപിഎം എരുത്താവൂർ സഭാ ശുശ്രൂഷകൻ പാസ്റ്റർ ദാസ് മോസ്സസ് (51) കർതൃസന്നിധിയിൽ

റ്റിപിഎം എരുത്താവൂർ സഭാ ശുശ്രൂഷകൻ പാസ്റ്റർ ദാസ് മോസ്സസ് (51) കർതൃസന്നിധിയിൽ

തിരുവനന്തപുരം: ദി പെന്തെക്കോസ്ത് മിഷൻ തിരുവനന്തപുരം സെന്റർ, എരുത്താവൂർ സഭാ ശുശ്രൂഷകൻ പാസ്റ്റർ ദാസ് മോസ്സസ് (51) കർതൃ സന്നിധിയിൽ.  

സംസ്കാരം ആഗസ്റ്റ് 18 നാളെ രാവിലെ 10 ന് റ്റി.പി.എം തിരുവനന്തപുരം സെന്റർ ഫെയ്ത്ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തെരിയിൽ.

കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലധികം ( 27 വർഷം) കോട്ടയം, കൊട്ടാരക്കര, തിരുവനന്തപുരം എന്നീ സെൻററുകളിൽ സഭയുടെ സുവിശേഷ പ്രവർത്തകനായിരുന്നു. കട്ടപ്പന ഏലപ്പാറ അലക്സ് ഭവനിൽ മോസസ്സ്- എലിസബേത്ത് ദമ്പതികളുടെ മകനാണ്. 

സഹോദരങ്ങൾ : രാജൻ, സെൽവിൻ, ബിനു, ജോയ്‌സൺ , സൈമൺ, അലക്സ്.