പാസ്റ്റർ പി. വി.കുരുവിള (96)യുടെ അനുസ്മരണം സൂം പ്ലാറ്റ്ഫോമിൽ
ചിക്കാഗോ/റാന്നി: ശാരോൻ ഫെലോഷിപ്പ് ചർച്ച് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ (SFCNA) ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ ജന. സെക്രട്ടറിയും ശാരോൻ ബൈബിൾ കോളേജ് മുൻ അദ്ധ്യാപകനുമായ പാസ്റ്റർ പി. വി. കുരുവിളയുടെ അനുസ്മരണം സൂം പ്ലാറ്റ്ഫോമിൽ നടക്കും. അമേരിക്കൻ സമയം 2026 ഫെബ്രുവരി 9 തിങ്കളാഴ്ച വൈകിട്ട് 7 മുതലാണ് (CST) അനുസ്മരണ സമ്മേളനം നടക്കുക. (ഇന്ത്യൻ സമയം : ഫെബ്രുവരി 10 ചൊവ്വാഴ്ച രാവിലെ 6.30 മുതൽ -IST). സഭാ ഭാരവാഹികളും മുൻ ശിഷ്യന്മാരും കുടുംബാംഗങ്ങളും സംബന്ധിക്കുന്നു.
SFCNA പ്രസിഡൻറ് ഡോ. ടിങ്കു തോംസൺ ജനറൽ സെക്രട്ടറി ജോൺസൺ ഉമ്മൻ മറ്റു ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും. വിവരങ്ങൾക്ക് Number: +18479977485 (WhatsApp message only)
Zoom ID: 825 1700 0349 Passcode: 1111
https://us02web.zoom.us/j/82517000349?pwd=RFZRendpSmo3dHhrNjQ0aE9HbmxnUT09
പാട്ടമ്പലത്ത് പാസ്റ്റർ പി.വി. കുരുവിള (കുരുവിള അപ്പച്ചൻ-96) ഷിക്കാഗോയിൽ നിര്യാതനായി
ചിക്കാഗോ: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ സീനിയർ ശുശ്രൂഷകനും സഭയുടെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന പാസ്റ്റർ പി വി കുരുവിള (96) ചിക്കാഗോയിൽ നിര്യാതനായി. റാന്നി ചെത്തോങ്കര പാട്ടമ്പലത്ത് കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.
ഭാര്യ: പരേതയായ തങ്കമ്മ കുരുവിള.മകൾ: റെയിച്ചൽ മാത്യു. . മരുമകൻ: ടൈറ്റസ് മാത്യു. കൊച്ചുമക്കൾ::ജെയിംസ്, ജസ്റ്റിൻ, പാസ്റ്റർ ജോഷ്, എലിസബേത്ത്.
തിരുവല്ല ശാരോൻ ബൈബിൾ കോളജിലെ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1963ല്‍ അമേരിക്കയിൽ എത്തി. മിസിസിപ്പി യൂണിവേഴ്സിറ്റിയിൽ നിന്നും സോഷ്യോളജിയിൽ മാസ്റ്റേഴ്സ് ഡിഗ്രി കരസ്ഥമാക്കി. ചിക്കാഗോയിലെ വിവിധ സഭകളുടെ രൂപീകരണത്തിൽ മുഖ്യപങ്കാളിയായിരുന്നു. ആന്ധ്രയിലും കമ്പംമേട്ടിലും ഐപിസി സഭകളുടെ പാസ്റ്ററായും ചില വർഷങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. കനോഷ്യയിലുള്ള ചിക്കാഗോ ശാരോൻ ഫെലോഷിപ്പ് ചർച്ചിലെ അംഗവും സഹശുശ്രൂഷകനും ആയി പ്രവർത്തിച്ചു വരവേയായിരുന്നു അന്ത്യം.
വാർത്ത: കെ.ജെ.ജോബ് വയനാട് / കുര്യൻ ഫിലിപ്പ് ചിക്കാഗോ
Advertisement
















































































