കുമ്പനാട് പ്ലാവേലിപറമ്പിൽ ഇവാ.പി.വി.മത്തായിയുടെ(88) സംസ്കാരം ജൂൺ 22 ഇന്ന് ബാംഗ്ലൂരിൽ

കുമ്പനാട് പ്ലാവേലിപറമ്പിൽ ഇവാ.പി.വി.മത്തായിയുടെ(88) സംസ്കാരം ജൂൺ 22 ഇന്ന് ബാംഗ്ലൂരിൽ

സംസ്കാരശുശ്രൂഷ തത്സമയം ഗുഡ്ന്യൂസ് ലൈവിലൂടെ വീക്ഷിക്കാം

https://youtube.com/live/Sao6o1tJ2mU?feature=share

ബെംഗളൂരു: കഴിഞ്ഞ ദിവസം നിര്യാതനായ ഐ.പി.സി. കമ്മനഹള്ളി ശാലോം വർഷിപ്പ് സെന്റർ സഭാംഗം നമ്പർ M 9 ഓയിൽമിൽ റോഡ് ഗ്രേയ്സ് വില്ലയിൽ ഇവാ.പി.വി.മത്തായിയുടെ (88 ) സംസ്കാരം ജൂൺ 22 ഇന്ന് രാവിലെ 9 ന് ബാംഗ്ലൂർ ഹൊറമാവ് അഗര ഐ.പി.സി ഹെഡ് ക്വാർട്ടേഴ്സിലെ ശുശ്രൂഷകൾക്ക് ശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തെരിയിൽ. 

പി.ഡബ്ല്യു.ഡി മുൻ ഉദ്യോഗസ്ഥനായിരുന്ന പരേതൻ 1984 മുതൽ കർണാടകയിലെ ഗ്രാമ സുവിശേഷികരണത്തിൽ സജീവ പ്രവർത്തകനായിരുന്നു.

ഭാര്യ. അന്നമ്മ മാത്യൂ (അമ്മിണി ) പുതുശ്ശേരി വഴനശ്ശേരിൽ കുടുംബാംഗം. 

മക്കൾ. ബെറ്റി ഫിന്നി (കുമ്പനാട് ), പാസ്റ്റർ ബൈജു മാത്യൂ, ബീന ഷാജി ( ഇരുവരും യു.എസ്.എ), പാസ്റ്റർ.ബിജു മാത്യൂ (ദോഹ). മരുമക്കൾ. ഫിന്നി ജേക്കബ് (കുമ്പനാട് ), സൂസൻ, ഷാജി, ഷിബി.