പാസ്റ്റർ സുനിൽ ബേബിയുടെ മാതാവ് മല്ലപള്ളി മേക്കരിങ്ങാട്ട് സാറാമ്മ ബേബി (മണി 86) നിര്യാതയായി
മല്ലപള്ളി : ഐപിസി സിയോൻ പുരം സഭാംഗം പരേതനായ മേക്കരിങ്ങാട്ട് ബേബി ജോർജിൻ്റെ സഹധർമിണി സാറാമ്മ ബേബി (മണി 86) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്‌കാരം സെപ്റ്റംബർ 22 ചൊവ്വ രാവിലെ 8.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചെങ്കൽ സഭാ സെമി ത്തെരിയിൽ.
മക്കൾ. പാസ്റ്റർ സുനിൽ ബേബി (ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ബെംഗളൂരു ആർ.ടി. നഗർ സഭാ ശുശ്രൂഷകൻ), സ്മിതാ മാത്യൂ (ബെംഗളൂരു).
മരുമക്കൾ. ജിജു സുനിൽ, മാത്യൂ ഈപ്പൻ.
കൊച്ചുമക്കൾ. അലൻ എം , പ്രിവിയ മാതൃൂ, പ്രിത്വിൻ മാത്യൂ .




