പാസ്റ്റർ എം.കെ. വർഗീസിന്റെ (82) സംസ്കാരം സെപ്.1 ന്

പാസ്റ്റർ എം.കെ. വർഗീസിന്റെ (82) സംസ്കാരം സെപ്.1 ന്

കുമ്പനാട് : ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭ സീനിയർ ശുശ്രൂഷകൻ മുളംകുഴിയിൽ പാസ്റ്റർ എം.കെ. വർഗീസ് (പാപ്പച്ചൻ -82) നിര്യാതനായി. സംസ്കാര ശുശ്രൂഷ സെപ്. 1 ന് വെള്ളി രാവിലെ 9 ന് കുമ്പനാട് ഹെബ്രോൻ ചാപ്പലിൽ ആരംഭിക്കും. സംസ്കാരം 12.30 ന് കുമ്പനാട് ഐപിസി ഹെബ്രോൻ സെമിത്തേരിയിൽ.

ഭാര്യ: വെണ്ണിക്കുളം പെനിയാത്ത് കുടുംബാംഗമായ കുഞ്ഞൂഞ്ഞമ്മ.

മക്കൾ : സജി എം. വർഗീസ് (സീനിയർ അകൗണ്ടന്റ്, ഐപിസി കേരളാ സ്റ്റേറ്റ്), പാസ്റ്റർ ജോജി എം. വർഗീസ് (ഐപിസി കലംബോലി മുംബൈ), പാസ്റ്റർ ജിജി എം. വർഗീസ് (ഐപിസി പെന്തെക്കോസ്തൽ ചർച്ച് ഓഫ് അയർലന്റ്, വൈസ് പ്രസിഡന്റ് ഐപിസി അയർലണ്ട് റീജിയൻ), ജോളി മോൻസി (കീഴ്വായ്പ്പൂർ). മരുമക്കൾ : കുമ്പനാട് കർമ്മേൽ സ്റ്റീവ് വില്ലായിൽ ഗ്രേസ് (ലക്ചറർ, സെന്റ് തോമസ് കോളേജ് കോഴഞ്ചേരി), ഇലന്തൂർ കോയിക്കലേത്ത് ജോളി (മുംബൈ), റാന്നി വാണിയടത്ത് ലിനി (സ്റ്റാഫ് നേഴ്സ് അയർലണ്ട്), കീഴ്വായ്പൂർ കാഞ്ഞിരക്കാട്ട് മോൻസി (മസ്ക്കറ്റ്).

Advertisement