ഐപിസി പത്തനംതിട്ട ഡിസ്ട്രിക്ട് 67-മത് കൺവൻഷൻ ജനു.10 മുതൽ

ഐപിസി പത്തനംതിട്ട ഡിസ്ട്രിക്ട് 67-മത് കൺവൻഷൻ ജനു.10 മുതൽ

വാർത്ത: സാം പനച്ചയിൽ

പത്തനംതിട്ട : ഐപിസി പത്തനംതിട്ട ഡിസ്ട്രിക്ട് കൺവൻഷൻ  ജനു. 10 മുതൽ 14 വരെ പുത്തൻപീടിക വിളവിനാൽ ബെഥേൽ ഗ്രൗണ്ടിൽ നടക്കും. ഐപിസി യുഎഇ റീജിയൻ പ്രസിഡന്റും, സെന്റർ ശുശ്രൂഷകനുമായ പാസ്റ്റർ വിൽ‌സൺ ജോസഫ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ മാരായ രാജു ആനിക്കാട്, കെ.ജെ. തോമസ് കുമളി, ഫെയ്ത്ത് ബ്ലെസ്സൺ, ടി. ഡി.ബാബു, ബാബു ചെറിയാൻ, ഷിബിൻ ജി.സാമുവേൽ എന്നിവർ പ്രസംഗിക്കും. ബേർശേബ ഗോസ്പൽ വോയിസ്‌,കോട്ടയം ഗാന ശുശ്രൂഷ നിർവഹിക്കും.

 വിമൻസ് ഫെല്ലോഷിപ്പ് വാർഷികം, സംയുക്ത ഉപവാസ പ്രാർത്ഥന, പി വൈ പി എ, സൺ‌ഡേ സ്കൂൾ വാർഷികം, സംയുക്ത ആരാധന എന്നിവയും നടക്കും.

ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റ്‌ പാസ്റ്റർ സാം പനച്ചയിൽ, സെക്രട്ടറി പാസ്റ്റർ മോൻസി സാം, ജോയിന്റ് സെക്രട്ടറി  ബിജു കൊന്നപ്പാറ, ട്രഷറർ സജി ജോൺ വിളവിനാൽ എന്നിവർ നേതൃത്വം നൽകുമെന്ന് പബ്ലിസിറ്റി കൺവീനർ സാബു സി. എബ്രഹാം, മീഡിയ കൺവീനർ ജിജി എബ്രഹാം എന്നിവർ അറിയിച്ചു.