ദൈവകല്പനക്കെതിരെ സഞ്ചരിക്കരുത്: പാസ്റ്റർ ജോൺ തോമസ്

ദൈവകല്പനക്കെതിരെ സഞ്ചരിക്കരുത്: പാസ്റ്റർ ജോൺ തോമസ്

ദൈവകല്പനക്കെതിരെ സഞ്ചരിക്കരുത്: പാസ്റ്റർ ജോൺ തോമസ്

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന് അനുഗ്രഹീത തുടക്കം

വാർത്ത: പാസ്റ്റർ ഷിബുജോൺ അടൂർ

തിരുവല്ല: നാം ദൈവ കല്പനയ്‌ക്കെതിരെ സഞ്ചരിക്കരുതെന്നും പകരം ദൈവീക ദർശനത്തിന് കാതോർക്കണമെന്നും ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് അന്തർദേശീയ പ്രസിഡന്റ്‌ പാസ്റ്റർ ജോൺ തോമസ്. ദൈവകല്പന ലംഘിച്ച യോനയെ കടലിൽ എറിഞ്ഞു കളഞ്ഞു എങ്കിലും പിന്നീട് ദൈവീക ദർശനത്തിന് ചെവികൊടുത്തപ്പോൾ ദൈവം അവനെ ദർശനത്തിലേക്ക് മടക്കികൊണ്ടുവന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ഈ വർഷത്തെ ജനറൽ കൺവൻഷൻ ഇന്ന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാസ്റ്റർ ഫെബിൻ ബോസ് കുരുവിള പരിഭാഷപ്പെടുത്തി. പാസ്റ്റർ ഫിലിപ്പ് എബ്രഹാം മുഖ്യ സന്ദേശം നൽകി. വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ജോൺസൻ കെ. സാമുവേൽ അധ്യക്ഷനായിരുന്നു. സീനിയർ മിനിസ്റ്റർ പാസ്റ്റർ കെ.റ്റി തോമസ് പ്രാർത്ഥിച്ചു ആരംഭിച്ചു. തിരുവല്ല ശാരോൻ കൺവൻഷൻ ഗ്രൗണ്ടിലാണ് യോഗം നടക്കുന്നത്.

"ഉണർന്നെഴുന്നേല്ക്കുക, ശക്തിപ്പെടുക" (വെളിപ്പാട് 3:2) എന്നതാണ് കൺവൻഷൻ തീം. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിച്ചു.

ദിവസവും വൈകിട്ട് നടക്കുന്ന പൊതുയോഗങ്ങൾ കൂടാതെ, പകൽ പാസ്റ്റേഴ്സ് കോൺഫറൻസ്, മിഷൻ സമ്മേളനങ്ങൾ, ധ്യാന യോഗങ്ങൾ, ഓർഡിനേഷൻ, ബൈബിൾ സ്റ്റഡി, സി.ഇ.എം, സൺഡേ സ്കൂൾ, വനിതാ സമാജം സമ്മേളനങ്ങൾ, റൈറ്റേഴ്സ് ഫോറം സമ്മേളനം, സ്നാന ശുശ്രൂഷ, ശാരോൻ ബൈബിൾ കോളേജ് അലൂമിനി മീറ്റിംഗ്, സംയുക്ത സഭായോഗം എന്നിവ നടക്കും. നാളെ പൊതു യോഗത്തിൽ പാസ്റ്റർ ബിജു ജോസഫ്, പാസ്റ്റർ സാം റ്റി മുഖത്തല തുടങ്ങിയവർ പ്രസംഗിക്കും. 

കെ ജി സൈമൺ, പാസ്റ്റർ ജോൺ മാത്യു പാസ്റ്റർ അലക്സാണ്ടർ ഫിലിപ്പ് തുടങ്ങിയവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഡിസംബർ 3 ഞായറാഴ്ച സംയുക്ത ആരാധനയോടും കർത്തൃമേശയോടും കൂടെ കൺവൻഷൻ സമാപിക്കും.

Advertisement