പാസ്റ്റർ വി. പി ജോസിന് മിനിസ്ട്രിയിൽ ഡോക്ട്രേറ്റ് 

പാസ്റ്റർ വി. പി ജോസിന് മിനിസ്ട്രിയിൽ ഡോക്ട്രേറ്റ് 

ഡാളസ് : വെച്ചുച്ചിറ ഡൂലോസ് ബിബ്ലിക്കൽ സെമിനാരി ഡയറക്ടർ പാസ്റ്റർ വി.പി ജോസിന് മിനിസ്ട്രിയിൽ ഡോക്ട്രേറ് ലഭിച്ചു. കുമ്പനാട് ഹെബ്രോൻ ബൈബിൾ കോളജ്, ഫിലാഡൽഫിയ ഈസ്റ്റേൺ ബാപ്റ്റിസ്റ്റ് തിയോളജിക്കൽ സെമിനാരി എന്നിവിടങ്ങളിൽ ദൈവവചനം അഭ്യസിച്ചിട്ടുണ്ട്.

ഇൻഡ്യാനാ ന്യുബഗ്ഗ് തിയോളജിക്കൽ സെമിനാരിയിലെ വചന പഠനാന്തരം ഇപ്പോൾ അവിടെ നിന്നും മിനിസ്‌ട്രയിൽ ഡോക്ടറേറ്റും ലഭിക്കുകയുണ്ടായി . അമേരിക്കയിലെ ഫിലഡൽഫിയാ, ഒർലാണ്ടോ, ചിക്കാഗോ, അറ്റ്‌ലാന്റാ ഐപിസി സഭകളിൽ ശുശ്രുഷകനായിരുന്നു. ഇപ്പോൾ ഡാളസിലെ ഗ്രാൻഡ് പ്രയറി ഐപിസി ശാലേം സഭയുടെ ശുശ്രുഷകനായിരിക്കുന്നു 

വാർത്ത : രാജൻ ആര്യപ്പള്ളിൽ