യുവജന മാസയോഗവും പി.വൈ.പി.എ പ്രവർത്തനോദ്ഘാടനവും ഓഗ. 15 നാളെ

യുവജന മാസയോഗവും പി.വൈ.പി.എ പ്രവർത്തനോദ്ഘാടനവും ഓഗ. 15 നാളെ

ഏലിയാസ് ആരക്കുന്നം

മണീട്: ഐപിസി പിറവം സെന്റർ യുവജന മാസയോഗവും പി.വൈ.പി.എ പ്രവർത്തനോദ്ഘാടനവും ഓഗ. 15 നാളെ മണീട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. സെൻറർ മിനിസ്റ്റർ പാസ്റ്റർ ബാബു ചെറിയാൻ ഉദ്ഘാടനം നിർവഹിക്കും. ജസ്റ്റിൻ നെടുവേലിൽ (പി.വൈ. എ സ്റ്റേറ്റ് സെക്രട്ടറി ) മുഖ്യ സന്ദേശം നല്കും. സെന്റർ പി.വൈ.പി.എ ഗാന ശുശ്രൂഷ നിർവ്വഹിക്കും. ഉച്ചയ്ക്ക് ശേഷം സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ കെ. പി. വർഗീസ് നയിക്കുന്ന ലഹരി വിരുദ്ധ വാഹന റാലി നടക്കും. പാസ്റ്റർ സജോ തോണിക്കുഴിയിൽ പ്രസംഗിക്കും.

പാസ്റ്റർമാരായ സാബു എം. ബേബി, ബൈജു പാപ്പച്ചൻ, വിക്ടർ ജോൺ മാത്യു , രാജേഷ് റ്റി. പി,  പ്രയ്സൺ രാജു , ഡാനി തമ്പി തുടങ്ങിയവർ നേതൃത്വം നൽകും.

Advertisement