അന്നമ്മ കുര്യാക്കോസ് (86) ഹൂസ്റ്റണില്‍ നിര്യാതയായി

അന്നമ്മ കുര്യാക്കോസ് (86) ഹൂസ്റ്റണില്‍ നിര്യാതയായി

ഹൂസ്റ്റണ്‍: പെരുമ്പാവൂര്‍ - പെരുമാനി കരവട്ടുനാമകുഴിയില്‍ (മുളക്കുളം) അന്നമ്മ കുര്യാക്കോസ് (86)  ഹൂസ്റ്റണില്‍ നിര്യാതയായി.2003 മുതൽ അമേരിക്കയില്‍ മക്കളോടൊപ്പം താമസിച്ചു വരികയും എബനേസർ ഏ.ജി.സഭയിൽ കൂടി വരികയായിരുന്നു. പെരുമ്പാവൂര്‍ അറയ്ക്കപ്പടി ഐ.പി.സി ഫിലദെൽഫ്യ സ്ഥാപകാംഗമാണ്.

ഭര്‍ത്താവ് പരേതനായ കൂമുള്ളിൽ തെറ്റാലുംപുറത്ത് തൊമ്മൻ കുര്യാക്കോസ്. 

സഹോദരങ്ങള്‍: മറിയാമ്മ പൗലോസ്, ഏലിയാമ്മ വര്‍ഗീസ്.
മക്കള്‍: ജോണ്‍ കുര്യന്‍, ലിസി ബാബു, ബെന്നി കുര്യാക്കോസ്, ഷീലാ വര്‍ഗീസ്.
മരുമക്കള്‍: ഓമന ജോണ്‍, ബാബു വര്‍ഗീസ്, എലിസബത്ത് ബെന്നി, പാസ്റ്റര്‍ പി.ഐ. വര്‍ഗീസ് (എല്ലാവരും യു.എസ്.എ)

പൊതുദര്‍ശനം ഡിസംബര്‍ 28 വ്യാഴാഴ്ച വൈകിട്ട് 6 മണി മുതൽ 9 മണി വരെ, സംസ്‌കാര ശുശ്രൂഷകള്‍ ഡിസംബര്‍ 30 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഐ.പി.സി ഹെബ്രോനില്‍ വച്ചു നടക്കും. വിലാസം: 4660 S. Sam Huston, Parkway East, Hoston, Texas 77048.

വാർത്ത: ജോയി തുമ്പമൺ