സുവിശേഷയോഗവും സംഗീതവിരുന്നും ഡിസം. 7ന്

സുവിശേഷയോഗവും സംഗീതവിരുന്നും ഡിസം. 7ന്

കൊച്ചി: വെസ്റ്റ് കൊച്ചി റിവൈവൽ ചർച്ച് തോപ്പുംപടിയും ബേർശേബാ ഗോസ്പൽ മിനിസ്ട്രിയും ചേർന്നൊരുക്കുന്ന സുവിശേഷ യോഗം സംഗീതവിരുന്നും ഡിസംബർ 7 മുതൽ 9 വരെ ബിയെസ് സെൻറർ തോപ്പുംപടിയിൽ നടക്കും. ദിവസവും വൈകുന്നേരം 6.30 മുതൽ ആരംഭിക്കുന്ന സമ്മേളനത്തിൽ പാസ്റ്റർമാരായ സാജു സി. ജോസഫ്, അനീഷ് ചെങ്ങന്നൂർ, നോബിൾ ജേക്കബ് എന്നിവർ പ്രസംഗിക്കും. സുവി. കെ.പി രാജൻ സംഗീത ശുശ്രൂഷ നയിക്കും. പാസ്റ്റർ ജിമ്മി ആൽബർട്ട്, പാസ്റ്റർ എബ്രഹാം കളത്തൂർ എന്നിവർ നേതൃത്വം നൽകും.

Advertisement