ഐപിസി ബാംഗ്ലൂർ സെന്റർ 1ന് പുതിയ ഭാരവാഹികൾ  

ഐപിസി ബാംഗ്ലൂർ സെന്റർ 1ന് പുതിയ ഭാരവാഹികൾ  
ഭാരവാഹികൾ  

ബെംഗളൂരു: ഐപിസി ബാംഗ്ലൂർ സെൻറർ വൺ പ്രസിഡൻ്റായി പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പ്, പാസ്റ്റർ റ്റി.എസ്.മാത്യൂസ് (വൈസ് പ്രസിഡൻ്റ്), പാസ്റ്റർ ജോർജ് ഏബ്രഹാം (സെക്രട്ടറി), ഡി. സൈറസ് (ജോയിൻറ് സെക്രട്ടറി), എബി ജോർജ് (ട്രഷറർ) എന്നിവരെയും 21 അംഗ കൗൺസിൽ അംഗങ്ങളെയും തെരഞ്ഞെടുത്തു. കർണാടക ഐപിസി ജനറൽ സെക്രട്ടറിയും ബാംഗ്ലൂർ സെൻ്റർ വൺ പ്രസിഡൻറുമായ പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പിൻ്റെ നേതൃത്വത്തിലായിരുന്നു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 

അടുത്ത ഒരു വർഷത്തെ പ്രവർത്തന പദ്ധതികൾ ജനറൽബോഡിയോഗം തീരുമനിച്ചു. വാർഷിക കൺവൻഷൻ, ഉപവാസപ്രാർത്ഥനകൾ, പുതിയ പ്രവർത്തനങ്ങൾ, വിദ്ധ്യാഭ്യാസ ആരോഗ്യമേഖലകളിൽ ഉദ്ധാരണ പദ്ധതികൾ, തുടങ്ങി നിരവധി പുതിയ പദ്ധതികൾക്ക്‌ ഈ വർഷം തുടക്കമിടുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു. ബാംഗ്ലൂർ സെൻറർ 1 ന് കീഴിലുള്ള 21 പ്രാദേശിക സഭകളിൽ നിന്നും അൻപതിൽപരം സഭാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

Advertisement