ഐപിസി കേരള സ്റ്റേറ്റ് കൺവെൻഷൻ നവം. 29 മുതൽ
എബ്രഹാം വടക്കേത്ത് (പബ്ലിസിറ്റി കൺവീനർ)
കുമ്പനാട്: ഐപിസി കേരള സ്റ്റേറ്റ് കൺവെൻഷൻ നവംബർ 29 മുതൽ ഡിസംബർ 3 വരെ പാലക്കാട് വടക്കഞ്ചേരി തേവർക്കാട് കൺവെൻഷൻ സെൻററിൽ നടക്കും. കേരള സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ കെ.സി. തോമസ് ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകിട്ട് 5 30 മുതൽ പൊതുയോഗങ്ങൾ നടക്കും. പാസ്റ്റർമാരായ വിൽസൻ വർക്കി. ഫിലിപ്പ് പി. തോമസ്, സാം ജോർജ്, ബാബു ചെറിയാൻ, വർഗീസ് എബ്രഹാം, ബി. മോനച്ചൻ, കെ.ജെ. തോമസ്, വിൽസൺ ജോസഫ്, അനീഷ് തോമസ്, ജേക്കബ് ജോർജ്, ജയരാജ് എന്നിവർ പ്രസംഗിക്കും.
വ്യാഴം, വെള്ളി, ശനി എന്നീ ദിവസങ്ങളിൽ രാവിലെ 10 മുതൽ 1 വരെ ഉണർവ് യോഗങ്ങൾ ഉണ്ടായിരിക്കും. വ്യാഴം ഉച്ചയ്ക്ക് 2 മുതൽ സ്പെഷ്യൽ മീറ്റിംഗ്, വെള്ളി ഉച്ചയ്ക്ക് 2 മുതൽ കേരള സ്റ്റേറ്റ് സോദരി സമാജം സമ്മേളനം, ശനി ഉച്ചയ്ക്ക് 2 മുതൽ പിവൈപിഎ - സൺഡേ സ്കൂൾ സംയുക്ത വാർഷികം എന്നിവ നടക്കും. ഞായർ രാവിലെ 9 മുതൽ നടക്കുന്ന സംയുക്ത സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.
പാസ്റ്റർ ലോർഡ്സൺ ആന്റണി , സിസ്റ്റർ പെർസിസ് ജോൺ എന്നിവർ ഗാനശുശ്രൂഷയിൽ ആരാധനയ്ക്ക് നേതൃത്വം നല്കും. സജി വെണ്മണി (മ്യൂസിക് ചെയർമാൻ), ജോസ് മിസ്പാ (മ്യൂസിക് വൈസ് ചെയർമാൻ) പാസ്റ്റർ ഇ.ടി ജോസ് (മ്യൂസിക് കൺവീനർ), ഇവാ. വൈ.യേശുദാസ്, ലിഷ കാതേട്ട് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കൺവെൻഷൻ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.
പാസ്റ്റർമാരായ എബ്രഹാം ജോർജ് (വൈസ് പ്രസിഡൻറ്), ഡാനിയേൽ കൊന്നതിൽകുന്നതിൽ (സെക്രട്ടറി), രാജു ആനിക്കാട് (ജോ. സെക്രട്ടറി), ജെയിംസ് ജോർജ് (ജോ.സെക്രട്ടറി), പി.എം. ഫിലിപ്പ് (ട്രഷറർ) എന്നിവർ നേതൃത്വം നൽകും.
പാസ്റ്റർമാരായ ജിമ്മി കുര്യാക്കോസ്, ജോസ് വർഗീസ് (ജന. ജോ. കൺവീനേഴ്‌സ്), ജോർജ് തോമസ് വടക്കഞ്ചേരി, പി.വി. മാത്യു (ജന. ജോ. കോർഡിനേറ്റേഴ്‌സ്), സാബു തോമസ് (ഫിനാൻസ്), സ്റ്റേറ്റ് കൗൺസിൽ മെമ്പർമാരായ പാസ്റ്റർ റെജി ഗോവിന്ദാപുരം, എബ്രഹാം വടക്കേത്ത്, വിൻസെന്റ് തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.
Advertisement