ഞങ്ങളുടെ മേക്കാട്ടെ ബേബിച്ചായന്‍

ഞങ്ങളുടെ മേക്കാട്ടെ ബേബിച്ചായന്‍

പാസ്റ്റര്‍ എം.വി. വര്‍ഗീസ് അനുസ്മരണം

ഞങ്ങളുടെ മേക്കാട്ടെ ബേബിച്ചായന്‍

വീയപുരം ജോര്‍ജ്കുട്ടി യുഎസ്എ 
 
ഴിഞ്ഞ ദിവസം കര്‍ത്താവില്‍ നിദ്രപ്രാപിച്ച പാസ്റ്റര്‍ എം.വി. വര്‍ഗീസിന്റെ (മേക്കാട്ടെ ബേബിച്ചായന്‍)  മാതൃസഭയിലെ അംഗങ്ങള്‍ ആയിരുന്നു ഞങ്ങള്‍ എന്നു പറയുന്നതില്‍ അഭിമാനംകൊണ്ടിരുന്നു. 

വീയപുരത്ത് പെന്തെക്കോസ്തുകാര്‍ ഇല്ലാതിരുന്ന സമയത്ത് അദ്ദേഹം വീയപുരം പള്ളിയുടെ അടുത്ത് നടത്തിയ പരസ്യയോഗം സമുദായപ്രമുഖര്‍ അലങ്കോലപ്പെടുത്തുകയും പിടിച്ചുതള്ളുകയും ബൈിള്‍ പിടിച്ചുപറിച്ച് കൊണ്ടുപോകയും ചെയ്തു. ഇതില്‍ ദു:ഖിതനായ യാക്കോബാക്കാരനായ എന്‍റെ പിതാവ് ബേബിച്ചായന്റെ അടുക്കല്‍ ചെന്ന് ആശ്വാസവചനങ്ങള്‍ പറയുകയും വീട്ടില്‍കൊണ്ടുപോയി സല്‍ക്കരിക്കയും ചെയ്തു. തുടര്‍ന്ന് വീട്ടില്‍വച്ച് നടന്ന യോഗങ്ങളില്‍ എന്‍റെ പിതാവ് രക്ഷിക്കപ്പെടുകയും വീയപുരത്തെ ആദ്യഫലമായി പെന്തെക്കോസ്തുകാരനായിമാറുകയും ചെയ്തു. അതിന്‍റെ അനന്തരഫലം എന്നവണ്ണം കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ വീയപുരത്തുനിന്ന് സത്യ സുവിശേഷം പ്രസംഗിക്കുവാന്‍ ആദ്യഫലം എന്നവണ്ണം എനിക്കും ദൈവം കൃപചെയ്തു. 

എന്‍റെ പേര് ദാനിയേല്‍ ശാമുവേല്‍ എന്നാണ്. വീട്ടിലെ പേരാണ് ജോര്‍ജുകുട്ടി എന്നത്. ദൈവം എന്നെ തന്‍റെ വേലക്കു വിളിച്ചു എന്ന പൂര്‍ണ്ണബോധ്യം വന്നപ്പോള്‍ ബേബിച്ചായനോട് ഞാന്‍ ഈ വിവരം പറഞ്ഞുബേബിച്ചായന്‍ കുമ്പനാട്ടുചെന്ന് അപേക്ഷഫോറം വാങ്ങി ഞാന്‍ അത് പൂര്‍ത്തികരിക്കുന്നത്തിനു മുമ്പ് ഈ വരുന്ന ജോര്‍ജുകുട്ടിക്ക് അവിടെ പ്രവേശനം കൊടുക്കണം എന്ന് എഴുതുകയുംചെയ്തു. അദ്ദേഹം ജോര്‍ജുകുട്ടി എന്നെഴുതിയതുകൊണ്ട് ഞാനും എന്‍റെ പേര് ജോര്‍ജുകുട്ടി എന്നെഴുതേണ്ടിവന്നു. ആ പേരാണ് പിന്നീട് വീയപുരം ജോര്‍ജുകുട്ടിയായത്. അമേരിക്കയില്‍വെച്ച് എന്‍റെ രണ്ടാമത്തെ മകള്‍ പ്രയ്സിയുടെ സ്നാനം നടത്തിയതും, നാട്ടില്‍വെച്ച് വിവാഹം നടത്തിയതും ബേിച്ചായന്‍ ആയിരുന്നു. 

1973-74 കലയളവില്‍ അദ്ദേഹം കുമ്പനാട്ട് ഹെബ്രോൻ ബൈബിൾ കോളജില്‍ എന്‍റെ അദ്ധ്യാപകനും ആയിരുന്നു. അദ്ദേഹത്തിന്‍റെ ശുശ്രൂഷാപാഠവം പ്രൗഡോജ്വലമായിരുന്നു. വിവാഹം, ആലയസമര്‍പ്പണം, ശിശുസര്‍പ്പണം, ശുശ്രൂഷകന്മാര്‍ക്കുള്ള കൈവപ്പ്, സ്നാനം, കര്‍ത്തൃമശ, ശവസംസ്ക്കാരം എന്നുവേണ്ട എല്ലാ ശുശ്രൂഷകളും ഇതരസമുദായസ്ഥരുടെ ഇടയില്‍പ്പോലും പ്രശംസിക്കപ്പെട്ടിരുന്നു.      

പരേതനായ കെ. വി. സൈമണ്‍സാറിന്‍റെ പാട്ടുകള്‍ ശ്രുതിമതുരമായി ആലപിച്ചിരുന്നു വചനത്തിന്‍റെ ഗൗരവംകുറച്ചുകളയാതെ നര്‍മ്മം ഇടകലര്‍ത്തിയുള്ള തന്‍റെ പ്രസംഗശൈലി ജനങ്ങളെ യോഗങ്ങളില്‍ പിടിച്ചിരുത്തുമായിരുന്നു.  പ്രായോഗികബുദ്ധിയും വിവേകവും തന്‍റെ കൈമുതലായിരുന്നു.

നേതൃസ്ഥാനത്തിനായുള്ള മത്സരം ഇല്ലാതെയും ഭൗതികകാര്യത്തില്‍ മാന്യതപുലര്‍ത്തിയും ഉപദേശത്തില്‍ വെള്ളം കലര്‍ത്താതെയും  ദീര്‍ഘനാളത്തെ തന്‍റെ ശുശ്രൂഷയില്‍ പേരുദോഷം കേള്‍പ്പിക്കാതെയും കൂട്ടുശുശ്രൂഷകന്മാര്‍ക്ക് പിന്‍ഗമിക്കുവാന്‍ മാതൃകകാട്ടിയും ഉള്ള തന്‍റെ ജീവിതം ശ്രേഷ്ടകരമാണ്. 

മരിക്കുന്നതുവരെ ഓര്‍മ്മശക്തി നഷ്ടമാകാതെയും ആരോഗ്യം ക്ഷയിക്കാതെയും, കാഴ്ചശക്തി നഷ്ടമാകാതെയും ദൈവം കാത്തു. മറുകരയില്‍ വീണ്ടും കാണാം എന്ന പ്രത്യാശയോടെ വിട... 

Advertisement