കെ.എം.ജേക്കബിൻ്റെ സഹധർമിണി അന്നമ്മ ജേക്കബ് ( വൽസമ്മ - 71) നിര്യാതയായി

കെ.എം.ജേക്കബിൻ്റെ സഹധർമിണി അന്നമ്മ ജേക്കബ് ( വൽസമ്മ - 71) നിര്യാതയായി

സംസ്കാര ശുശ്രൂഷ ആഗസ്റ്റ് 12 ന് തത്സമയം ഗുഡ്ന്യൂസ് ലൈവിലൂടെ വീക്ഷിക്കാം

ബെംഗളൂരു: ഐപിസി രമേശ് നഗർ സഭയുടെ സ്ഥാപക വിശ്വാസി കോട്ടയം കാനം കൊല്ലനാംകുഴിയിൽ കെ.എം.ജേക്കബിൻ്റെ ഭാര്യ അന്നമ്മ ജേക്കബ് ( വൽസമ്മ - 71) ബാംഗ്ലൂരിലെ വസതിയിൽ നിര്യാതയായി. സംസ്കാരം ആഗസ്റ്റ് 12 ന് രാവിലെ 9.30ന് ഹൊറമാവ് അഗര ഐ.പി.സി ഹെഡ്ക്വാർട്ടേഴ്സ് ഹാളിലെ ശുശ്രൂഷകൾക്ക്ശേഷം 1.30 ന് ഹൊസൂർ റോഡ് സെമിത്തെരിയിൽ.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികം ( 23 വർഷം )  ഐപിസി കർണാടക റീജിയൻ ജോ. സെക്രട്ടറിയായും ബെംഗളുരു  വിമാനപുര കൈരളിനിലയം ഹൈസ്ക്കൂൾ മുൻ പ്രിൻസിപ്പാളുമായിരുന്ന കെ.എം.ജേക്കബിൻ്റെ സഹധർമിണി, കർണാടകയിലെ ആരംഭകാല സുവിശേഷകരായിരുന്ന റാന്നി വാണിയേടത്ത് പാസ്റ്റർ വി.ജെ. ഏബ്രഹാം- മറിയാമ്മ ദമ്പതികളുടെ മൂത്തമകളാണ്.

മക്കൾ.ഡോ. ബീന (ഷിക്കാഗോ, യു.എസ്), ബിൻസി മാത്യൂ ( ഖത്തർ).
മരുമക്കൾ. ഡാനിസൺ ഏബ്രഹാം (ഷിക്കാഗോ, യു.എസ്), മാത്യൂ ജോസഫ് (ജിതിൻ - ഖത്തർ).

Advertisement