ഒറ്റപ്ലാവിളയിൽ റ്റി എസ് അന്നമ്മയുടെ (തുണ്ടിൽ അമ്മച്ചി-97) സംസ്കാരം ഫെബ്രു. 14ന്
കുമ്പനാട്: ഒറ്റപ്ലാവിളയിൽ റ്റി. എസ് അന്നമ്മ (തുണ്ടിൽ അമ്മച്ചി-97) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രുഷകൾ ഫെബ്രു.14 ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 ന് കുമ്പനാട് ഐ.പി.സി ഹെബ്രോൻ ചാപ്പലിൽ ആരംഭിച്ച് വൈകിട്ട് 5 ന് സഭാസെമിത്തേരിയിൽ സംസ്കരിക്കും.
മണക്കാല(അടൂർ) ഐ.പി.സി ശാലേം സഭാംഗവും , ദീർഘകാലം സൺഡേസ്കൂൾ അദ്ധ്യാപികയും, സുവിശേഷ വേലയിൽ പൊതുയിടങ്ങളിലെ പ്രഭാഷകയും ആയിരുന്നു.
ഭർത്താവ്: ഒറ്റപ്ലാവിളയിൽ ഡാനിയേൽ(Late)
മക്കൾ: സാമുവേൽ(Late), രൂത്ത്, പാസ്റ്റർ ബോവസ് ഡാനിയേൽ (പുനലൂർ), പാസ്റ്റർ ബെഞ്ചമിൻ ഡാനിയേൽ (കുമ്പനാട്)
മരുമക്കൾ: പൊന്നമ്മ , യോഹന്നാൻ, മേഴ്‌സി, റെനി.
വാർത്ത: കെ.ബി.ഐസക്ക്