പാസ്റ്റർ എം.എം. മാത്യുവിന്റെ പിതാവ് എം.വി. മത്തായി (94) കർത്തൃസന്നിധിയിൽ
കുറ്റ്യാടി: ഐപിസി പേരാമ്പ്ര ഏരിയ പ്രസിഡണ്ട് പാസ്റ്റർ എം.എം. മാത്യുവിന്റെ പിതാവ് ഐപിസി പേരാമ്പ്ര സഭാംഗം ചെമ്പനോട മുല്ലശ്ശേരിയിൽ വീട്ടിൽ എം.വി. മത്തായി (94) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം സെപ്റ്റംബർ 10 ന് വ്യാഴാഴ്ച രാവിലെ 9 ന് ഇളയ മകൻ എം എം അലക്സാണ്ടറിന്റെ ചെമ്പനോടയിലെ ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 4 മണിക്ക് ചെമ്പനോട ഐപിസി സഭാ സെമിത്തേരിയിൽ നടക്കും.
ഭാര്യ: ഏലിയാമ്മ മത്തായി വേലിക്ക് അകത്ത് കുടുംബാംഗം.
മറ്റു മക്കൾ: പാസ്റ്റർ വിൽസൺ മാത്യു ( മുംബൈ) , പാസ്റ്റർ ജോൺസൺ, മാത്യു. (നാസിക്) , പാസ്റ്റർ എം എം തോമസ് (മുംബൈ), എം.എം. അലക്സാണ്ടർ ( ജോഷി - ചെമ്പനോട. ). മരുമക്കൾ : ഗ്രേസി വിൽസൺ, ഡെയ്സി ജോൺസൺ, അനി മാത്യു, സുജ തോമസ്, റൂബി അലക്സാണ്ടർ.
വി.വി. ഏബ്രഹാം കോഴിക്കോട്
Advertisement






























































































