പി.വൈ.പി.എ കോട്ടയം മേഖല: എഡ്യൂക്കേഷണൽ എംപവർമെന്റ് സ്കോളർഷിപ്പ് പ്രോജക്ട് അപേക്ഷ ക്ഷണിച്ചു
കോട്ടയം: പി.വൈ.പി.എ കോട്ടയം മേഖല എഡ്യൂക്കേഷണൽ എംപവർമെന്റ് സ്കോളർഷിപ്പ് പ്രോജക്ടിനു അപേക്ഷ ക്ഷണിച്ചു.
പാസ്റ്റേഴ്സ് എഡ്യൂക്കേഷണൽ സ്കോളർഷിപ്പ് (Pastors Educational Scholarship): എസ്.എസ്.എൽ.സി. (SSLC) തലം മുതൽ പോസ്റ്റ് ഗ്രാജ്വേറ്റ് (PG) തലം വരെയുള്ള വിവിധ ഉന്നത വിദ്യാഭ്യാസ കോഴ്സുകൾ പഠിക്കുന്നതിന് കോട്ടയം മേഖലയിലെ ശുശ്രൂഷകന്മാർക്കു അപേക്ഷിക്കാം. 100 പാസ്റ്റേഴ്സിന് സഹായം നൽകും.
സ്കിൽ ഡെവലപ്മെന്റ് സ്കോളർഷിപ്പ് (Skill Development Scholarship): വിവിധ തൊഴിലധിഷ്ഠിത കോഴ്സുകൾ (Skill Development Courses) പഠിക്കുന്നതിനു കോട്ടയം മേഖലയിലുള്ള പി.വൈ.പി.എ അംഗങ്ങൾക്ക് അപേക്ഷിക്കാം. 100 വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പ് ലഭ്യമാക്കും. അവസാന തീയതി മാർച്ച് 31.
വിവരങ്ങൾക്ക്: 86065 51065, 95397 97278, 98468 90657
Advertisement































































